Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ, മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ? അങ്ങനെ സംഭവിച്ചാൽ കാമ്പസ് കൊലപാതകത്തിൽ വി.സി. പ്രതിസ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടായിരിക്കും....

18 JULY 2024 06:53 PM IST
മലയാളി വാര്‍ത്ത

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥ്  പ്രതിയാകുമോ? അങ്ങനെ സംഭവിച്ചാൽ കാമ്പസ് കൊലപാതകത്തിൽ വി.സി. പ്രതിസ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടായിരിക്കും. സി പി എം പ്രതിനിധിയായ വി.സിയെ വട്ടം പിടിക്കാൻ ഗവർണർ തീരുമാനിച്ചു കഴിഞ്ഞു.വി. സി ക്ക്  ഗുരുതര വീഴ്ച പറ്റിയെന്നാണ് ഗവർണ്ണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ  കണ്ടെത്തിയത്.. സംഭവം മറച്ച് വെച്ച് കുറ്റവാളികളെ ഒരു വിദ്യാർത്ഥി സംഘടന സഹായിച്ചെന്നും എസ്എഫ്ഐയുടെ പേര് പറയാതെ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഈ പരാമർശം ഗൗരവത്തോടെയാണ് ഗവർണർ എടുത്തിരിക്കുന്നത്.

 

സിദ്ധാർത്ഥൻ മരിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഗവർണ്ണർക്ക് കൈമാറിയത്. സിദ്ധാർത്ഥന്റെ മരണദിവസം മുൻ വിസി എം ആർ ശശീന്ദ്രനാഥ് ക്യാമ്പസിലുണ്ടായിരുന്നു. എന്നിട്ടും സമയബന്ധിതമായി ഒരു നടപടിയുമുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആരും വിവരമറിച്ചില്ലെന്ന് പറഞ്ഞ് വിസിക്ക് ഒഴിഞ്ഞുമാറാനാകില്ല. സിദ്ധാർത്ഥന്റെ മരണത്തിന് മുമ്പും ക്യാമ്പസിൽ റാഗിംങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്നും ഒരു നടപടിയുമുണ്ടായില്ല. ഹോസ്റ്റൽ വാർഡനെന്ന നിലയിൽ ഡീൻ ഒരു ചുമതലയും നിറവേറ്റിയില്ല. അസി. വാർഡനെ ഏൽപ്പിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിക്കുന്നത് വിദ്യാർത്ഥികൾ അസി. വാർഡനെ അറിയിച്ചിരുന്നു. വാർഡൻ തിരിഞ്ഞുനോക്കിയില്ല. മുതിർന്ന വിദ്യാർത്ഥികളായിരുന്നു ഹോസ്റ്റൽ ഭരിച്ചത്.

പുറത്ത് നിന്നുള്ള സഹായത്തോടെ ഒരു വിദ്യാ‍ർത്ഥി സംഘടനയ്ക്ക് സംഭവത്തിന്റെ ഗൗരവം മറച്ചുവയ്ക്കാനായെന്നും, കുറ്റവാളികളെ സഹായിച്ചെന്നം കമ്മീഷൻ കണ്ടെത്തലുണ്ട്.തുടക്കം മുതൽ മുൻ വിസിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. അതിനിടെയായിരുന്നു വിസിയെ പുറത്തക്കിയുള്ള ഗവർണറുടെ അസാധാരണ നടപടി. സർലകലാശാല ചട്ടം പ്രയോഗിച്ചാണ് ജസ്റ്റിസ് എ ഹരിപ്രസാദ് അധ്യക്ഷനായ കമ്മീഷനെ ഗവർണർ അന്വേഷണത്തിന് നിയോഗിച്ചത്. 28 പേരുടെ മൊഴിയാണ് കമ്മീഷൻ രേഖപ്പെടുത്തിയത്.രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു.

 

പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി. പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിടുകയായിരുന്നു.   എന്നാൽ  സർക്കാർ സി.ബി.ഐക്ക് കത്തയക്കാതെ  താമസിപ്പിച്ചു..

 

വിവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി കളിച്ച ഒരു നാടകം മാത്രമായിരുന്നു സി.ബി.ഐ. അന്വേഷണം.സംഭവത്തിൽ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായോട് ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ വഴി മാറിയത്.. കുറ്റവാളികളെ കുറ്റ വിമുക്തരാക്കിയ വി.സി.യുടെ നടപടി ഗവർണർ റദ്ദാക്കി.. വി.സി  ഡോ. പി സി ശശീന്ദ്രനോട്  ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി ആവശ്യപ്പെട്ടു.. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ്  പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ നൽകി.     ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വി സി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. 

 

രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് പി സി ശശീന്ദ്രന്‍റെ രാജി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. 33 വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവ്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍. വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം.വിവരം അറിഞയുടൻ ക്ഷുഭിതനായ ഗവർണർ വി.സിയെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സർക്കാരാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്ന്  വി.സി. ഗവർണറെ അറിയിച്ചതായാണ് മനസിലാക്കുന്നത്. നിയമോപദേശം വാങ്ങാതെയാണ്  വി സി നടപടി എടുത്തത്. ഒരു  മന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

 

  ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ ബന്ധുവിനെ ജയിപ്പിക്കാൻ വേണ്ടിയായിരുന്നു വിട്ടുവീഴ്ച. സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്യാർത്ഥികളുടെ ഉന്നത സ്വാധീനത്തിന്റെ ഫലമായി ആണ് ഇങ്ങനെ ഒരു തീരുമാനം മന്ത്രി എടുത്തത്. നിയമോപദേശം തേടാതെ ഒരു ക്രിമിനൽ കേസിൽ നടപടി എടുക്കുന്നത് ആദ്യത്തെ സംഭവമാണ്.  സർവകലാശാലയുടെ  ലോ ഓഫീസറുടെ നിയമോപദേശവും  തേടിയിട്ടില്ല സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ  ഒരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് തിരക്കുപിടിച്ച് ഇത്തരമൊരു തീരുമാനം എടുത്തെതെന്നുമറിയുന്നു. ഈ ഉദ്യോഗസ്ഥൻ സി.പി. എമ്മിന്റെ സ്വന്തം ആളാണ്. സിദ്ധാർത്ഥന്റെ മരണത്തിൽ ആൾക്കൂട്ട വിചാരണയിൽ നേരിട്ട് പങ്കാളി ആവുകയോ കുറ്റകൃത്യം അധികൃതത്തിൽ നിന്ന് മറച്ചു വയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എതിരെയാണ് ആൻറി റാഗിംഗ് സ്ക്വാഡിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൻറി റാഗിംഗ് കമ്മിറ്റി നടപടി എടുത്തത്. 31 പേരെ കോളജിൽ നിന്ന് പുറത്താക്കുകയും ഹോസ്റ്റലിൽ  ഉണ്ടായിരുന്ന 90 പേരെ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 

എന്നാൽ സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ രണ്ടുപേർ ഉൾപ്പെടെ 33 വിദ്യാർത്ഥികളെ തിരിച്ചെടുത്തു. ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ട് ബന്ധം ഇല്ലെങ്കിലും കുറച്ചുപേർക്ക് മാത്രം ശിക്ഷ ഇള വ്  ചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് ആരോപണം. ഫയൽ ലോ  ഓഫീസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെൽ  തന്നെ തീർപ്പാക്കുകയായിരുന്നു. കമ്മറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് സർവകലാശാല നൽകിയ ശിക്ഷ ഇളവ് നിലവിൽ റിമാൻഡിൽ ആയ പ്രതികൾക്ക് സഹായകരമാകും. അതാണ് ഗവർണർ നടപടി കർശനമാക്കിയത്.  ഇതിനിടെ ലോ ഓഫീസറെ സർവകലാശാല തിരിച്ചയച്ചു.

 

ഇക്കാര്യത്തിലുള്ള സർക്കാർ ഇടപെടലിനെ കുറിച്ച് ഗവർണർക്ക് വ്യക്തമായ  വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജിവച്ച വി.സി. എല്ലാം പറഞ്ഞിട്ടാണ് പോയതെന്നാണ് മനസിലാക്കുന്നത്.   ഇക്കാര്യങ്ങളൊക്കെ ഗവർണർ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട് . കൊല്ലപ്പെട്ട വിദ്യാർഥിയുടെ  മാതാപിതാക്കളെ മുഖ്യമന്ത്രി വഞ്ചിച്ചതിലാണ്  ഗവർണർക്ക് സങ്കടം.  സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിവന്നിരുന്ന സത്യാഗ്രഹം പിൻവലിക്കുന്നതിനും മറ്റ് രാഷ്ട്രീയ പ്രവർത്തകർ നടത്തിവന്നിരുന്ന പ്രതിഷേധങ്ങൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നതിനും  വേണ്ടിയാണ് മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണം സിബിഐക്ക് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.  സംസ്ഥാന സർക്കാരിൻറെ അറിവില്ലാതെ സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ല  . 

 

എന്നാൽ രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് ഏത് അന്വേഷണം ഏറ്റെടുക്കാനും സിബിഐക്ക്  നിർദ്ദേശം  നൽകാൻ കഴിയും. ഇത്തരത്തിൽ സിബിഐ അന്വേഷണത്തിന്  നിർദ്ദേശം നൽകണം  എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട്  ആവശ്യപ്പെട്ടത്. ഗവർണർക്ക് അമിത്ഷായുമായി ആത്മബന്ധം ഉണ്ട്. ഗവർണർ  പറഞ്ഞാൽ അദ്ദേഹം  കേൾക്കാതിരിക്കുകയില്ല. സിദ്ധാർത്ഥന്റെ പിതാവുമായി ഗവർണർ   സംസാരിച്ചതാണ് വിവരം.  സിബിഐ  അന്വേഷണം താൻ നടത്തി തരാമെന്ന് ഗവർണർ ഉറപ്പ് കൊടുത്തതായി മനസ്സിലാക്കുന്നു. ഗവർണറുടെ  നിർദ്ദേശാനുസരണം സിബിഐ വന്നാൽ എസ്എഫ്ഐ പൂർണ്ണമായും  ഇല്ലാതാകുമെന്ന് മനസ്സിലാകാം. സർവകലാശലയുടെ ചാൻസലറാണ് ഗവർണർ. അദ്ദേഹത്തിന് സി.ബി.ഐ.  അന്വേഷണം ആവശ്യപ്പെടാൻ നിയമപരമായ പിൻബലമുണ്ട്.   ഇന്ത്യയിൽ റാംഗിഗ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇത് പലയിടത്തും നടക്കാറുണ്ട്.

 

റാഗിംഗ് തടയാൻ ഭരണാധികാരികൾ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. കോളേജിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ സ്വാഗതം ചെയ്യുന്നതിന് പല വഴികൾ തിരഞ്ഞെടുക്കുന്നു. ഇതാണ് പിന്നീട് റാഗിംഗ് എന്ന  സമ്പ്രദായത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗിന്റെ പരിധിയിൽ വരും. ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗാണ്.1996 നവംബർ ആറിന് തമിഴ്നാട്ടിലെ ചിദംബരം  അണ്ണാമലെെ യൂണിവേഴ്സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി റാഗിംഗിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ്  റാഗിംഗ് നിരോധന നിയമം 2001ൽ ഇന്ത്യയിൽ പാസാക്കിയത്.

 

2009ൽ ധർമ്മശാലയിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി അമൻ കച്‌റു റാഗിംഗ് കാരണം  മരിച്ചത്തോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിംഗ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹിമാചൽ പ്രദേശിലെ മെഡിക്കൽ വിദ്യാർഥിയായ അമൻ കച്‌റു റാഗിംഗുമായി ബന്ധപ്പെട്ട സീനിയേഴ്സിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ കേസ് ചലനം സൃഷ്ടിച്ചു.ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ അകത്തോ റാഗിംഗിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം.

 

കൂടാതെ കുറ്റക്കാരനായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല. പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം, പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷകിട്ടും.സ്വതന്ത്രത്തിന് മുൻപ് മുതൽ ഇന്ത്യയിൽ റാഗിംഗ് നിലനിന്നിരുന്നതായാണ് വിവരം. 1960 വരെ തമാശ രൂപത്തിലാണ് ഇത് നടന്നിരുന്നത്. എന്നാൽ ഇതിൽ പിന്നീട് ആക്രമണങ്ങൾ ഉൾപ്പെടുകയായിരുന്നു. മറ്റ് വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിനും കൊലപാതകത്തിന് വരെ റാഗിംഗ് കാരണമായി. 1990കളുടെ കാലത്ത് ദക്ഷിണേന്ത്യയിലെ നിരവധി വിദ്യാർത്ഥികളാണ് റാഗിംഗ് വഴി ആത്മഹത്യ ചെയ്തത്. 1997ൽ ഏറ്റവും കൂടുതൽ റാഗിംഗ് കേസ് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലാണെന്നാണ് റിപ്പോർട്ട്.

 

ഇന്നത്തെ യുവാക്കൾക്കിടെ റാഗിംഗ് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. .റാഗിംഗ് കേസുകൾ2018 - 63, 2019 - 43, 2020 - 15, 2021 - 14  ,  2022 - 12.റാഗിംഗ് അല്ല ഗവർണറുടെ ഉന്നം. അത് എസ്.എഫ്.ഐയും അതിന് പിന്തുണ നൽകുന്ന പിണറായിയുമാണ് . തന്റെ അധികാര ശക്തി ഉപയോഗിച്ച് ഗവർണർ എസ് . എഫ്. ഐയെ നശിപ്പിക്കും. പ്രതികൾക്ക് കൃത്യമായ ശിക്ഷ വിധിക്കണം.  തന്നെ  അപമാനിച്ച എസ്  എഫ്  .ഐ.യുടെ ചരമഗീതം കാണാൻ  കാത്തിരിക്കുകയാണ് ഗവർണർ. അവർക്ക് ദോഷമുണ്ടാകുന്ന ഏതു ചാൻസും ഗവർണർ ഉപയോഗിക്കും..  ഗവർണറുടെ നീക്കങ്ങൾക്ക് വേണ്ടി കാതോർത്തിരിക്കുകയാണ് മുഖ്യമന്ത്രി.  തൽക്കാലം  ഗവർണറെ തിരുത്താൻ മുഖ്യമന്ത്രി പോകില്ല..എന്നാൽ ജാഗ്രതയോടെ മുഖ്യമന്ത്രി നീങ്ങും. തൽകാലം ഗവർണറെ തടയുന്നതിൽ നിന്ന്  പിൻവാങ്ങാൻ മുഖ്യമന്ത്രി എസ് എഫ്.ഐ.ക്ക് നിർദ്ദേശം നൽകും.

 

ഗവർണർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. സിദ്ധാർത്ഥന്റെ വിഷയത്തിൽ അടിയന്തരമായി ഒരു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയും കരുതിയിരുന്നു.. ജുഡീഷ്യൽ  അന്വേഷണം  നടന്നാൽ സത്യാവസ്ഥ പുറത്തു വരുമെന്ന് കോടതി കരുതി. രണ്ടുവർഷം ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ് റാഗിംഗ്. നാട്ടകം പോളിടെക്നിക്കിലെ റാഗിംഗ് കേസിൽ ഒമ്പത് വിദ്യാർത്ഥികളെ അടുത്തിടെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. വിദ്യാർത്ഥികളെ നഗ്നരാക്കി നിറുത്തി ഒറ്റക്കാലിൽ 'തപസുചെയ്യിച്ചും' പാട്ടുപാടിച്ചും ബലമായി മദ്യം കുടിപ്പിച്ചുമൊക്കെയായിരുന്നു റാഗിംഗെന്ന പേരിലെ അക്രമം. ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗെന്ന വ്യാജേന മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

രാജ്യത്ത് അഞ്ച് വർഷത്തിനിടെ റാഗിംഗിനിരയായ 25വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് യുജിസിയുടെ കണക്ക്. ഇന്ത്യയിൽ റാംഗിഗ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇത് പലയിടത്തും നടക്കാറുണ്ട്. താൻ നിർദ്ദേശം നൽകിയ ശിക്ഷാ നടപടി താൻ നിയമിച്ച വി.സി യിലൂടെ തന്നെ ഇല്ലാതാക്കിയ മുഖ്യമന്ത്രിയുടെ നടപടി ഗവർണറെ അത്ഭുതപെപ്പെടുത്തി കളഞ്ഞു.മുമ്പും കലാലയ രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചതാണ്.  അന്നും സിപിഎം സഖാക്കൾ കോടതിക്കെതിരെ രംഗത്തെത്തി.  അപ്പോൾ കോടതി സഖാക്കളെ വെറുതെ വിട്ടു. പതിയെ പതിയെ കലാലയ രാഷ്ട്രീയം എന്നത് ക്യാമ്പസുകളിൽ തിരികെ വന്നു.  ഇപ്പോൾ എസ്എഫ്ഐ നേതാക്കളാണ് കേരളത്തിലെ ക്രിമിനൽ കേസുകളിൽ ഏറ്റവും കൂടുതൽ പ്രതികൾ ആകുന്നത്.  കലാലയങ്ങളിലെ മദ്യ  -  മയക്കുമരുന്ന് കേസുകളിലും എസ്എഫ്ഐക്കാർ ഉൾപ്പെടുന്നതായി  റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

 

പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറിയും അവരുടെ മുഖ്യമന്ത്രിയും ഇതൊന്നും അറിയുന്നില്ല.  അവർ ഇപ്പോഴും എസ്എഫ്ഐയുടെ പാരമ്പര്യവും പ്രൗഡിയും വാഴ്ത്തി വ്യാജ പാട്ടുകൾ പാടി ക്രിമിനലിസത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.വി.സി. കേസിൽ പ്രതിയായാൽ തോൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കുറ്റകൃത്യം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് നിയമത്തിന് മുന്നിൽ ഗുരുതര കുറ്റമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (6 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (24 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (36 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends