കണ്ണീരടക്കാനാവാതെ.....പിക്കപ്പ് വാനിടിച്ച് ക്ഷീരകര്‍ഷകനായ യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.....പിക്കപ്പ് വാനിടിച്ച് ക്ഷീരകര്‍ഷകനായ യുവാവിന് ദാരുണാന്ത്യം. കരുവാറ്റ പുത്തന്‍ കണ്ടത്തില്‍ രവിയുടെ മകന് രഞ്ജിത്ത് (38) ആണ് മരിച്ചത്. കരുവാറ്റ -പല്ലന കുമാരകോടി റോഡില്‍ അജിത ജംഗ്ഷന് സമീപം ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം നടന്നത്.
ചെത്തിയെടുത്ത പുല്ലുമായി ട്രോളിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നില്‍ നിന്നും വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്കാരം നാളെ ( ശനി) രാവിലെ 10ന്. മാതാവ് : ദേവകി. ഭാര്യ :മഞ്ജു. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha

























