Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇന്ന് അഞ്ച് ജില്ലകളില്‍ അവധി... കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യത; കാറ്റിന് ശക്തി കൂടും: വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം, മിന്നല്‍ ചുഴലിയേയും കരുതണം; ഇന്ന് അഞ്ച് ജില്ലകളില്‍ അവധി, മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധി, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

19 JULY 2024 08:30 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന പ്രവചനമാണ് വന്നിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യത. വടക്കുഭാഗത്തെ ന്യൂനമര്‍ദ്ദം ഒഡീഷ തീരമേഖലയില്‍ എത്താനാണ് സാധ്യത.

അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാല്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കും. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം. വിവിധ ഏജന്‍സികളുടെ നിരീക്ഷണമനുസരിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണ്ടിവരും.

കേരളം മുതല്‍ ഗുജറാത്ത് തീരം വരെ കാലവര്‍ഷപ്പാത്തി അതിശക്തമായതിനാല്‍ കൊങ്കണ്‍ മേഖലയില്‍ വീണ്ടും വെള്ളപൊക്കത്തിനും സാധ്യതയുണ്ട്. പാത്തി സാധാരണ ഈ രീതിയില്‍ ഉണ്ടാകാറില്ലെന്നാണ് നിരീക്ഷണം. ഭൂമിയോടു ചേര്‍ന്ന് കൂടുതല്‍ കാറ്റും വീശുന്നുണ്ട്. മേഘങ്ങളുടെ തീവ്രതയനുസരിച്ച് രൂപം കൊള്ളുന്ന ഈ കാറ്റിന് വേഗം കൂടുതലാണ്.

അതുവഴി മിന്നല്‍ ചുഴലിയും ഉണ്ടാക്കാം. കാലവര്‍ഷക്കാറ്റ് ഭൂമിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍വരെ മുകളിലാണ് വീശുക. ബംഗാള്‍കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും വരുംദിവസത്തെ മഴയുടെ ഗതിയും ശക്തിയും പ്രത്യാഘാതവും.

സംസ്ഥാനത്തിന്റെ തെക്കുഭാഗത്ത് പൊതുവെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഐഎംഡിയുടെ പ്രവചനമനുസരിച്ച് ഒാഗസ്റ്റ് മൂന്നുവരെ, ഈ കാലയളവില്‍ സാധാരണ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളത്തിന്റെ നിരീക്ഷണം. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട് മുതല്‍ കൊല്ലം വരെയുളള തീരദേശങ്ങളിലുമായിരിക്കും മഴ കൂടുതല്‍ ശക്തം. വടക്ക് കണ്ണൂര്‍,കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ശക്തമായ കരുതലുകളാണ് എടുക്കുന്നത്.

മഴയായതിനാല്‍ ദേശീയപാത വഴി ഈ ഭാഗത്തേക്കു യാത്ര പലയിടത്തും ബുദ്ധിമുട്ടാണ്. നിര്‍മാണം നടക്കുന്ന പാതയുടെ സര്‍വീസ് റോഡുകള്‍ ചിലയിടത്തു വെളളത്തിലാണ്. പാതക്ക് സുരക്ഷാഭിത്തി നിര്‍മിച്ചതോടെ പലയിടത്തും അടഞ്ഞുപോയ നീരുറവകള്‍ കനത്തമഴയത്ത് സജീവമായത് മണ്ണിടിച്ചിലിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. തീരദേശത്താണ് ഇപ്പോള്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. കടലിലെ ഉഷ്ണം കുറഞ്ഞതും മാഡം ജൂലിയസ് ഒാസിലേഷന്‍ പ്രതിഭാസവും ന്യൂനമര്‍ദ്ദവും ചേര്‍ന്നത് കാലവര്‍ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.

പ്രതലത്തിലെ കാറ്റ് ശക്തമായതോടെ പുഴകളിലെയും നദികളിലെയും ജലം കടലെടുക്കുന്നത് കുറയുന്നതായും നിരീക്ഷണമുണ്ട്. ഇതുകാരണം, മഴശക്തമായി പെയ്യുന്നതോടെ കരയില്‍ വെളളം വലിയതോതില്‍ ഉയരും. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 18 വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് മൊത്തത്തില്‍ ഏതാണ്ട് സാധാരണമഴ ലഭിച്ചെങ്കിലും എറണാകളത്ത് 26 ശതമാനം ഇടുക്കിയില്‍ 28 %, വയനാട് 24 % വും മഴക്കുറവുണ്ട്. ബാക്കിജില്ലകളില്‍ സാധാരണമഴ കിട്ടി. സംസ്ഥാനത്ത് ഈ കാലയളവില്‍ സാധാരണ കിട്ടേണ്ട 1043.7 മില്ലിമീറ്റര്‍മഴയില്‍ 922.6 മില്ലിമീറ്റര്‍ പെയ്തു.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. സാഹചര്യം മാറുകയാണെങ്കില്‍ മുന്നറിയിപ്പില്‍ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഭാഗികമായ അവധിയും പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്ക്, ചിന്നക്കനാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (9 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends