ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം...

ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം... പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം നടന്നത്.
യന്ത്രത്തില്‍ തലയിടിച്ച് രാജേഷിന് ഗുരുതമായി പരുക്കേറ്റു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha

























