മലപ്പുറം താനൂര്‍ മൂലക്കലില്‍ മിനിവാന്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്നയാള്‍ക്ക് പരുക്ക്

മലപ്പുറം താനൂര്‍ മൂലക്കലില്‍ മിനിവാന്‍ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശി കിഴക്കന്റെ പുരക്കല്‍ അന്‍ഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു.
അപകട സമയത്ത് അന്‍ഷിദിന്റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, തൃശ്ശൂരില്‍ ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന് 25 വയസുള്ള നൗഫലാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























