അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ....ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്

അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ.ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും കെയ്റോയിലെത്തും.കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഗസ്സയിൽ വെടിനിർത്തൽ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവ് വരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അതിനിടെ, തിങ്കളാഴ്ച വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടക്കാനിരിക്കെ, തെക്കൻ ഗസ്സയിലെത്തിയ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പില്ലാതെ നെതന്യാഹു ഗസ്സ സന്ദർശിക്കുന്നത്.ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നെതന്യാഹു.
അതേസമയം, ഹമാസിനെയും മറ്റും വെടിനിർത്തൽ ചർച്ചയിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ മസ്ജിദുൽ അഖ്സയിൽ കടന്നുകയറി. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ബെൻഗവിറിന്‍റെ നടപടിക്കെതിരെ ഫലസ്തീൻ സമൂഹം രംഗത്തുവന്നു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം ഇസ്രായേൽ പാർലമെന്‍റ് തള്ളി. ഒമ്പതിനെതിരെ 68 വോട്ടുകൾക്കാണ് ഇസ്രായേൽ പാർലമെന്റായ കെനെസെറ്റ് പ്രമേയം തള്ളിയത്. ഇസ്രായേൽ രാഷ്ട്രത്തിനും പൗരന്മാർക്കും അപകടമാണ് ഫലസ്തീൻ രാഷ്ട്രമെന്ന് പ്രമേയം പറഞ്ഞു.
ഹമാസിനെ തകർക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് നെതന്യാഹുവിന്റെ സൈന്യം ഗാസയിലേക്കു കടന്നുകയറിയത്. പലസ്തീൻ സായുധസംഘടനയെ പൂർണമായി തുടച്ചുനീക്കുമെന്ന് പലപ്പോഴും നെതന്യാഹു ആവർത്തിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രധാന വക്താവ് ഡാനിയൽ ഹഗാറി, ഹമാസിനെ തകർക്കുക അസംഭവ്യമാണെന്ന് തുറന്നടിച്ചത്. നെതന്യാഹുവിനെ നേരിട്ട് പരാമർശിച്ചില്ലെങ്കിൽ പോലും അദ്ദേഹം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പൂർണമായി റദ്ദ് ചെയ്യുന്നതായിരുന്നു സൈനിക വക്താവിന്റെ തുറന്നുപറച്ചിൽ. ഇസ്രയേലി സൈന്യത്തിൽ ഉൾപ്പെടെ കാര്യങ്ങൾ നെതന്യാഹുവിന് എതിരായി മാറുന്നുവെന്നതിന്റെ സൂചനകളാണ് ഡാനിയൽ ഹഗാറിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയും അവർക്ക് വലിയ ധൈര്യം നൽകുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി, നിയമത്തിനതീതരായി പ്രവർത്തിക്കാൻ പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. മറ്റ് പല രാജ്യങ്ങളോടുള്ള സമീപനം പോലെ ഇസ്രയേലിനെ ചോദ്യം ചെയ്യാൻ ലോകപോലീസ് ചമയുന്ന രാജ്യങ്ങളൊന്നും മുന്നോട്ട് വരാറില്ല. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഇസ്രയേലിനെതിരെ രംഗത്തുണ്ടെങ്കിലും അമേരിക്ക നെതന്യാഹുവിനെ ചേർത്തുപിടിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും നെതന്യാഹുവിനെ വിമർശിച്ചിട്ടുണ്ടെങ്കിലും കോടിക്കണക്കിനു രൂപയുടെ പണവും ആയുധങ്ങളും നൽകുന്നതിൽ അമേരിക്ക അമാന്തിച്ചിട്ടില്ല. ഓരോ വർഷവും നൽകുന്ന 330 കോടി ഡോളറിന് പുറമെയാണ് നിലവിലെ സഹായങ്ങൾ.
ഇസ്രയേലും വെടിനിർത്തൽ ലംഘനങ്ങളും
വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിക്കു സമാന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നതു പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ ശീലമാണ്. 2002 ലെ രണ്ടാം ഇൻതിഫാദയില്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഭരണത്തിലുണ്ടായിരുന്ന ഫത്താ പാർട്ടി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുങ്ങിയപ്പോഴാണ് ഗാസ സിറ്റിയിൽ ഹമാസ് നേതാവിന്റെ വീട്ടിൽ ഒരു ടൺ ബോംബ് ഇസ്രയേൽ വർഷിക്കുന്നത്.
ഇസ്രയേല്‍-ലെബനന്‍ യുദ്ധം
ഇസ്രയേല്‍-ലെബനന്‍ യുദ്ധം
2006ലെ ഹിസ്‌ബുള്ളയുമായുള്ള 34 ദിവസത്തെ യുദ്ധത്തിലും ഇതുതന്നെ സയണിസ്റ്റ് ഭരണകൂടം ആവർത്തിച്ചു. വെടിനിർത്തൽ ആസനമായ സാഹചര്യത്തിൽ തെക്കൻ ലെബനനിൽ 40 ലക്ഷത്തോളം യുദ്ധക്കോപ്പുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. വടക്കൻ ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന മേഖലയെ ജനവാസയോഗ്യമല്ലാതാക്കി മാറ്റാനും ബഫർ സോൺ സൃഷിടിക്കുകയുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.
2012-ൽ പലസ്തീൻ സന്ധിക്കു സമ്മതം അറിയിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഹമാസ് നേതാവിനെ ഇസ്രയേൽ വധിക്കുന്നത്. കൂടാതെ ആറ് പലസ്തീനികളെയും അവർ ആക്രമണത്തിൽ വധിച്ചിരുന്നു. ഇതെല്ലാം വെടിനിർത്തൽ അടുത്തിരിക്കെയായിരുന്നു. 2014ലും ഇതൊക്കെ തന്നെയായിരുന്നു ഇസ്രയേലിന്റെ നടപടി. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം വീടുകളിലേക്കു മടങ്ങുകയായിരുന്ന പലസ്തീനികൾക്കുനേരെ അന്ന് ഇസ്രയേൽ വെടിയുതിർത്തിരുന്നു.
ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഹമാസിനെ നശിപ്പിക്കുകയെന്ന സൈനിക വക്താവ് പോലും എഴുതിത്തള്ളുന്ന ലക്ഷ്യത്തിനു പിന്നിൽ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനുവേണ്ടിയുള്ള നെതന്യാഹുവിന്റെ തന്ത്രമാണ്. ആക്രമണം നീണ്ടുപോവുകയും അത്രയും കാലം പ്രധാനമന്ത്രിയായി തുടരാൻ സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























