കടുത്ത സാമ്പത്തിക പ്രതിസന്ധി... സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു...പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ വായ്പയെടുക്കാനാണ് ഒരുങ്ങുന്നത്... കടപത്രം വഴി 1000 കോടി സമാഹരിക്കാനാണ് തീരുമാനം...

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ വായ്പയെടുക്കാനാണ് ഒരുങ്ങുന്നത്. കടപത്രം വഴി 1000 കോടി സമാഹരിക്കാനാണ് തീരുമാനം. നേരത്തെ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കണമെന്ന സിപിഐഎം നിര്‍ദ്ദേശത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. കുടിശ്ശികയായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പ്രമേയം വിശദീകരണം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ വായ്പയെടുക്കാനാണ് ഒരുങ്ങുന്നത്. കടപത്രം വഴി 1000 കോടി സമാഹരിക്കാനാണ് തീരുമാനം. നേരത്തെ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കണമെന്ന സിപിഐഎം നിര്‍ദ്ദേശത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. കുടിശ്ശികയായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പ്രമേയം വിശദീകരണം നല്‍കിയിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ സംബന്ധിച്ച് വിശദമായ വിശദീകരണമാണ് സര്‍ക്കാര്‍ നടത്തിയത്. പെന്ഷന് നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നാമമാത്രമാണെന്ന് ചൂണ്ടിക്കാണിച്ച പ്രമേയം പെന്ഷന് വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും വ്യക്തമാക്കുന്നു.'സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് വിതരണം ചെയ്യുന്നത്. നാമമാത്രമായ കേന്ദ്ര പെന്ഷന് വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്, ദേശീയ വിധവാ പെന്ഷന്, ദേശീയ വികലാംഗ പെന്ഷന് എന്നീ മൂന്ന് പദ്ധതികള്‍ക്കാണ്.
ശരാശരി 6.8 ലക്ഷം പേര്‍ക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്.ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരും. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ്', പ്രമേയം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha

























