വീട്ട് മുറ്റത്ത് ഉഗ്രൻ ശബ്ദം; ഓടിയെത്തിയ വീട്ടുക്കാർ കണ്ടത് ഭയാനകമായ കാഴ്ച; ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്ന് കിണർ ...!

കോഴിക്കോട് വീട്ട് മുറ്റത്തെ കിണറിനു സംഭവിച്ചത് ഞെട്ടിക്കുന്നത്. ശക്തമായ മഴയില്‍ കിണര്‍ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കിണറാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത് . അപകടമുണ്ടായത്, വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് .
വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി . അപ്പോൾ കിണര്‍ അപ്രത്യക്ഷമായി. ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത് കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് . പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു.
എന്നാല്‍ കിണര്‍ ഇടിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. 20 കോല് താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞത്. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നശിച്ചു. വീട് ഉള്‍പ്പെടുന്ന സൗത്ത് കാരശ്ശേരി 15ാം വാര്‍ഡ് മെമ്പര്‍ റുഖിയ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha

























