കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മദ്യലഹരിയിൽ കാർ ഓടിച്ച യുവാവിനെതിരെ കേസെടുത്തു...

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ആപകടം MC റോഡിൽ കോട്ടയം കോട്ടയം പള്ളത്തിനു സമീപം കരിമ്പിൻ കാലയിൽ. കാർ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിസിനെതിരെ കേസെടുത്തു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ചിങ്ങവനം പൊലീസ് കേസെടുത്തു. അമിത വേഗതയിൽ ദിശ തെറ്റി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു അപകടം.
https://www.facebook.com/Malayalivartha

























