ഉമ്മന്‍ചാണ്ടി എന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവ്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...

ഉമ്മന്‍ചാണ്ടി എന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം Scholar Ship വിതരണ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് പിന്നിട്ടു മ്പോള്‍ അനുസ്മരണ വേദിയില്‍ ഗവര്‍ണറു ടെ വാക്കുകള്‍ പുതുപ്പള്ളി ക്കാരുടെയും സദസിലുള്ളവരുടെ യും മനസ് നിറച്ചു. എന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു ഗവര്‍ണര്‍ അനുസ്മരിച്ചു.
വ്യത്യാസമില്ലാതെ എല്ലാവര്ക്കും സഹായങ്ങള്‍ ചെയ്തു. അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവര്‍ത്തിച്ചു. അദ്ദേഹം ഏവര്‍ക്കും മാതൃകയാണെന്നും ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു. ബൈബിള്‍ നല്കുന്നു സന്ദേശം പൊതു ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചുവെന്നും എന്നും ജനങ്ങള്‍ അദ്ദേഹ ത്തെ ഓര്‍മ്മിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പിന്നിട് ഇംഗ്ലീഷിലേക്ക് മാറി. ഓര്‍ത്തോഡക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ തൃതീയന്‍ കാതോലിക ബാവ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha

























