ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ്...നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തു വന്നത്...സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു...ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തു വന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടക്കത്തിൽ തന്നെ പ്രതികളെ സംരക്ഷിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ . എന്ത് വിട്ടു വീഴ്ചയും പ്രതികൾക്കായി ചെയ്യാൻ ഇവർ തയ്യാറായിരുന്നു. അത് കേരളം കണ്ടതുമാണ് . എന്നാൽ ശക്തമായ പോരാട്ടാണ് ടി പി യുടെ ഭാര്യയിട്ടുള്ള കെ കെ രമ ഇതി വേണ്ടി നടത്തി കൊണ്ട് ഇരിക്കുന്നത്. ഏതായാലും ഇപ്പോൾ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം നടക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും.അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു പുറത്തുകൊണ്ടുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയുംകടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്.
20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു.കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്.സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിന്‍റെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയിൽ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകൾ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തിൽ നിന്ന് തലയൂരിയിരുന്നു.ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്.
പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു കോടതിയുടെ വിധി.ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്.മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള ആലോചന ഉണ്ടെന്നും അതിനാൽ ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.ആകെ 59 പ്രതികളെയാണ് വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ മൂന്ന് പേർ ടിപി കേസിൽ ഉൾപ്പെട്ടവരാണ്. അതേസമയം, 20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി.
അതിനിടെ കേസിലെ അഞ്ചോളം പ്രതികൾക്ക് ഈ മാസം പരോൾ അനുവദിക്കുകയും ചെയ്‌തിരുന്നു. മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്കാണ് പരോൾ അനുവദിച്ചത്.പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ പ്രതിരോധിക്കുമെന്നും അവർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha