സംസ്ഥാനത്തെ വടക്കേ ജില്ലകളില്‍ മഴ കനക്കുന്നു...വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നാളെ വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെയുളളവക്ക് അവധി ബാധകമാണ്.
മോഡല്‍ റസിസന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ സ്‌കൂളുകളിലടക്കം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 2,305 പേരെയാണ് ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചത്. ദേശീയപാതയില്‍ വെള്ളം കയറിയതിന് തുടര്‍ന്ന് മുത്തങ്ങ വനത്തില്‍ അകപ്പെട്ടുപോയ 500 ഓളം പേരെ പുലര്‍ച്ചയോടെ കനത്ത മഴയെ അവഗണിച്ച് പൊലീസും ഫയര്‍ഫോഴ്‌സ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍, ലോറികള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha