പോക്കുവരവിന് ആയിരം രൂപ കൈക്കൂലി : വില്ലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും

പോക്കുവരവിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 3 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറായി ജോലി നോക്കി വന്നിരുന്ന ഇ. വി. സോമന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് എം. വി. രാജകുമാര ആണ് ശിക്ഷ വിധിച്ചത്.
വടശ്ശേരിക്കര വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറായി ജോലി നോക്കി വന്നിരുന്ന ഇ. വി. സോമന് പത്തനംതിട്ട സ്വദേശിയും കേസിലെ ആവലാതിക്കാരനുമായ ബഷീര്‍ മുഹമ്മദ് എന്നയാളുടെ പേരിലുള്ള വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്കുന്നതിലേക്ക് ആവലാതിക്കാരന്റെ പക്കലില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങിയതായി തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തി.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത CC-12/16, VC-01/2011/PTA, U/S 13(1)(d) r/w 13(2) പ്രകാരം രണ്ടുവർഷം കഠിനതടവും 10,000/- രൂപയും, 7 of PC act പ്രകാരം ഒരു വര്‍ഷം കഠിനതടവും 5000/ രൂപയും ഉള്‍പ്പെടെ 3വര്‍ഷത്തെ കഠിന തടവും 15,000/ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി പറഞ്ഞിട്ടുള്ളതാണ്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന് ഹാജരായി. പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ബേബി ചാള്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയ കേസില്‍ ഡിവൈഎസ്പി പി. കെ. ജഗദീഷ് ആണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha

























