ഈ ടെക്നിക് നേരത്തെ അറിഞ്ഞില്ല... എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ലെന്നും അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും ബിനോയ് വിശ്വം; എസ്എന്‍ഡിപിക്കെതിരായ സിപിഎം ഭീഷണി വച്ചുപൊറുപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്

ലോക്സഭയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ സിപിഐ ഇപ്പോഴും പരാജയ കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതാണ് സിപിഐയുടെ വലിയ അടി. വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കണക്ക് കൂട്ടല്‍.
ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് വോട്ട് കൂടി. എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷം മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നല്‍കണം. പെന്ഷന് മുടങ്ങിയതും മാവേലി സ്റ്റോറില്‍ സാധനം ഇല്ലാതായതും മുന്‍ഗണനയായി കാണാന്‍ കഴിഞ്ഞില്ല. ജനം നല്കിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന കൗണ്‍സിലും സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം, സിപിഎം - സിപിഐ നേതാക്കള്‍ ജനഹൃദയങ്ങളില്‍ നിന്ന് അകന്നുവെന്നാണ് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. സിപിഎം - സിപിഐ പാര്‍ട്ടികളുടെ അടിത്തറ തകര്‍ന്നു. ബൂത്തിലിരിക്കാന്‍ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാല്‍ ബംഗാളിന്റെ പാതയിലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ധനവകുപ്പിനെതിരെയും കടുത്ത വിമര്‍ശനമാണുണ്ടായത്. തോല്‍വി വിലയിരുത്തുന്നവര്‍ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.
അതേസമയം എസ്എന്‍ഡിപിക്കും മറ്റു ഹിന്ദു സംഘടനകള്‍ക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണെന്നും ഇതു വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. മുസ്ലിം വോട്ടിന് വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണു സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം സുരേന്ദ്രന് പറഞ്ഞു.
ചില ക്രൈസ്തവ സംഘടനകളെയും അവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എന്‍ഡിഎ മുന്നണിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. ഈഴവ സമുദായത്തില്‍ വലിയമാറ്റം പ്രകടമാണ്. 2016ല്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയും ബിഡിജെഎസിന്റെ രൂപീകരണവും അതിനു തുടക്കം കുറിച്ചു. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
വിശ്വാസയോഗ്യമായ മൂന്നാം ബദലിന് കേരളത്തില്‍ കളം ഒരുങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും വലിയ അങ്കലാപ്പാണുണ്ടാക്കിയിരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും അല്ലാത്ത ഒരു ബദലിന് കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന ജനം കേട്ടു. എന്‍ഡിഎ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ഉപതിരഞ്ഞെടുപ്പു കേന്ദ്രീകരിച്ച് മുന്നണി പ്രവര്‍ത്തിക്കുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ കര്‍ണാടക സര്‍ക്കാര്‍ നീതിപൂര്‍വമായല്ല പെറുമാറുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ കേരളത്തോടു വിദ്വേഷപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയില്‍പ്പെട്ട വാഹനത്തെയും അതില്‍ കുടുങ്ങിയവരെയും രക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല. കര്‍ണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും കെ.സുരേന്ദ്രന് വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























