ഇത് സാമ്പിള്‍ മാത്രം... ദേശീയ തലത്തില്‍ ആര്.എസ്.എസ് ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ ചുമതലയില്‍ നിന്ന് ആര്.എസ്.എസ്. പ്രചാരകനെ തിരിച്ചു വിളിച്ചു; കാരണം സുരേഷ് ഗോപിയുടെ ഇടച്ചിലെന്ന് സൂചന

സുരേഷ് ഗോപിയെ തൊട്ട് നോവിച്ചവരെല്ലാം ഒന്നൊന്നായി പണി മേടിക്കുകയാണ്. ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി സുഭാഷിനെ തിരിച്ചു വിളിച്ച് ആര്. എസ്.എസ്. ദേശീയ തലത്തില്‍ ആര്.എസ്.എസ് ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ ചുമതലയില്‍ നിന്ന് ആര്. എസ്. എസ്. പ്രചാരകനെ തിരിച്ചു വിളിക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സു രേന്ദ്രനുമായി കടുത്ത അഭിപ്രായ ഭിന്നതകള്‍ സുഭാഷിനുണ്ടായിരുന്നു. ആര്.എസ്.എസ്. ഉത്തര കേരളാ സമ്പര്‍ക്ക് പ്രമുഖായാണ് സു ഭാഷിനെ ആര്.എസ്.എസ് മാറ്റുന്നത്. കഴിഞ്ഞ ഒരു മാസമായി ബി.ജെ.പിയുടെ ഔദ്യോഗിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നില്ല സുഭാഷ്.
സുരേന്ദ്രനുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ഇതിനൊപ്പം തൃശൂരിലെ വിജയ ശേഷം ഇന്ദിരാ ഗാന്ധിയെ 'ഭാരതാംബ' എന്ന് സുരേഷ്ഗോപി വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ. സുഭാഷ് ട്രോളിന് സമാനമായ പോസ്റ്റും ഇട്ടിരുന്നു . ഇതെല്ലാം നേതൃത്വവുമായി ബന്ധപ്പെട്ട അകല്‍ച്ചയ്ക്ക് തെളിവായിരുന്നു . സുരേഷ്ഗോപി എന്താണ്സംഭവിച്ചതെന്ന് വിശദീകരിച്ച ശേഷമായിരുന്നു സുഭാഷിന്റെ പോസ്റ്റ്. ഇതില്‍ സുരേഷ്ഗോപിയും അലോസരപ്പെട്ടിരുന്നു . കേന്ദ്ര നേതൃത്വത്തെ അതൃപ്തിയും അറിയിച്ചു.
ഇതിനിടെയാണ് ആര്. എസ്. എസും ബി.ജെ.പിയുമായുള്ള ബന്ധം ദേശീയ തലത്തില്‍ വഷളായതും . ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ ആദ്യ ആര്. എസ്.എസ്. പ്രചാരകന് പി.പി.മുകുന്ദനാണ്. ഒരു ഘട്ടത്തില്‍ മുകുന്ദനേയും ആര്.എസ്.എസ്തിരികെ വിളിച്ചു. പിന്നീട് പ്രചാരക പദവി ഒഴിഞ്ഞ് മുകുന്ദന് നിശബ്ദനാവുകയും ചെയ്തു . മുകുന്ദന്ശേഷം ബി.ജെ.പിയിലേക്ക് ആര്. എസ്. എസ് നിയോഗിച്ചത് ഉമാകാന്തനെയാണ്. ഉമാകാന്തനും വര്‍ഷങ്ങളോളം പദവിയില്‍ തുടര്‍ന്നു .
അതിന്ശേഷം ആര്യോഗപരമായ കാരണങ്ങളാല്‍ ചുമതല വിട്ട് കൊച്ചിയിലേക്ക്മാറി. അതിന്ശേഷം ഗണേഷിനെ നിയോഗിച്ചു. ചില വിവാദങ്ങളെ തുര്‍ന്ന് ഗണേഷിനേയും ആര് എസ് എസ് ബി.ജെ.പിയില്‍ നിന്നും പിന്‍വലിച്ചു. അതിന് ശേഷമാണ് ബി.ജെ.പിയുടെ സഹ സംഘടനാ ചുമതലയുണ്ടായിരുന്ന ഗണേഷിനെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കിയത്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഗണേഷ് സംഘടനയില്‍ പിടിമുറുക്കി. സുരേന്ദ്രന് താല്‍പ്പര്യമില്ലാത്തവര്‍ക്കും പോലും പാര്‍ട്ടിയില്‍ അംഗീകാരങ്ങള്‍ കിട്ടി. പ്രസിഡന്റിനൊപ്പം പ്രധാനപ്പെട്ട പദവിയാണ് ബി.ജെ.പിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറി. അതു കൊണ്ട് തന്നെ ഗണേഷിനെതിരെ പലവട്ടം സു രേന്ദ്രന് ആര്. എസ്. എസിനും ബി.ജെ.പി ദേശീയ നേതൃത്വത്തിനും മുന്നില്‍ അതൃപ്തി അറിയിച്ചിരുന്നു . അതു കൊണ്ട് ഗണേഷിന്റെ മാറ്റത്തോടെ കേരളത്തിലെ ബി.ജെ.പിയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ട്. കേരളത്തിലെ ബി.ജെ.പിയില്‍ അടിമുടി മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആര്.എസ്. എസിനെ രണ്ടായി വിഭജിച്ചിരുന്നു . ഇതോടെ ആര്. എസ്. എസിന്റെ സംഘടനാ കരുത്തും ചോര്‍ന്നു . ഇത് മുതലെടുത്താണ് ഗണേഷിനെ ബിജെപിയില്‍ നിന്നും മാറ്റിയതെന്നും വിലയിരുത്തലുണ്ട്.
https://www.facebook.com/Malayalivartha

























