തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു... മൂന്നു പേര്‍ക്ക് പരുക്ക്, മത്സ്യബന്ധനം ഇവര്‍ കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു... മൂന്നു പേര്‍ക്ക് പരുക്ക്, മത്സ്യബന്ധനം ഇവര്‍ കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം
മര്യനാട് സ്വദേശി സേവ്യര്‍ (62) ആണ് മരിച്ചത്. അപകടത്തില്‍ സേവ്യറിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചര മണിയോടെ മത്സ്യബന്ധനം ഇവര്‍ കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം ഉണ്ടായത്.
ശക്തമായ തിരയടിയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. കരയില്‍ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളില്‍ ഉണ്ടായിരുന്നവരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്.
സേവ്യറിന് വള്ളത്തിനടിയിപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സേവ്യര്‍ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജോണ്സണ്, അനീഷ്, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ജോണ്സന് അനീഷ് എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജോണ്‍സന്റെ പരിക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിന്റെ മകന് അനീഷിന്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിനിരയായത്.
https://www.facebook.com/Malayalivartha

























