കാട്ടാക്കടയില്‍ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു

കാട്ടാക്കടയില്‍ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു . കുരുതംകോട് പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കല്‍ വെട്ടുവിള വീട്ടില്‍ റീജ (45) എന്നിവരാണ് മരിച്ചത്.
റീജയെ കിടപ്പുമുറിയില്‍ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഇതേ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
എട്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദ് താമസിച്ചു വന്നത്. റീജക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. കൂലിപ്പണിക്കാരനാണ് പ്രമോദ്. റീജ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























