Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ല...ചോദ്യങ്ങളുമായി സുരേഷ് ഗോപി

20 JULY 2024 11:12 AM IST
മലയാളി വാര്‍ത്ത

കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടൽക്ഷോപമോ വരുമ്പോൾ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തിൽ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം കാട്ടിയിട്ടുണ്ടെങ്കിൽ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തൽ ഉണ്ടാകണം', സുരേഷ് ഗോപി പറഞ്ഞു.

 

മണ്ണിടിച്ചിലിൽ കുടുങ്ങിയെന്നു സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയിൽ നിന്നുള്ള ജി.പി.എസ്. സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം.

അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ രക്ഷാപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചിൽ തുടരുകയാണ്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉൾപ്പെടെ പത്ത് മൃതദേഹങ്ങൾ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അർജുനും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നത്.


ഞങ്ങൾ രണ്ടുപേരും മരത്തടിയെടുക്കാൻ ബൽഗാമിൽ പോവാറുണ്ട്. ഞായറാഴ്ച അർജുനുണ്ടാക്കിയ ഭക്ഷണം ഞങ്ങൾ ഒരുമിച്ചിരുന്നുകഴിച്ച് പിരിഞ്ഞതാണ്, ചൊവ്വാഴ്ച പുലർച്ചെയും ഷിരൂരിലെത്തിയപ്പോൾ സംസാരിച്ചു. കാണാതാവുന്നതിനുമുൻപ് താനുമായാണ് അർജുൻ അവസാനമായി ഫോണിൽ സംസാരിച്ചതെന്ന് എട്ടുവർഷമായി ഒരുമിച്ച് ലോറിത്തൊഴിലാളിയായി ജോലിചെയ്യുന്ന മാങ്കാവിലെ സമീർ പറയുന്നു.

ബൽഗാമിൽനിന്ന് എടവണ്ണയിലേക്കുള്ള യാത്രയ്ക്കിടെ പയ്യോളിയിൽ ട്രാഫിക്‌ ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ഫോണിൽ വിളിച്ചത്. രണ്ടുമണിക്ക് തുടങ്ങിയ ഫോൺസംഭാഷണം പുലർച്ചെ 3.10-നാണവസാനിച്ചത്. മരത്തടിയുമായിവരുന്ന ലോറി ഡ്രൈവർമാർ പകൽ കിടന്നുറങ്ങുകയും രാത്രി യാത്രചെയ്യുകയുമാണ് ചെയ്യാറുള്ളത്. അതുകൊണ്ട് കിടന്നുറങ്ങാൻ പോവുകയാണെന്നുപറഞ്ഞാണ് അവൻ ഫോൺവെച്ചത്. 16-ന് പുലർച്ചെ അഞ്ചരയോടെ ഞാൻ എടവണ്ണയിലെത്തി തടിയിറക്കി.

 

 

അർജുൻ ചൊവ്വാഴ്ച അവിടെനിന്ന് പുറപ്പെട്ടാൽ ബുധനാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു. കേരളത്തിൽനിന്നുപോവുന്ന എല്ലാ ലോറി ഡ്രൈവർമാരും നിർത്തിടുകയും ഭക്ഷണംകഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന കടയാണ് ഷിരൂരിലെ ആ പ്രദേശത്തുകാരനായ ലക്ഷ്മണന്റെ ചായക്കട. അവിടെയാദ്യമായിട്ടാണ് ഇങ്ങനെ ഒരുദുരന്തമുണ്ടാവുന്നത്. ഒരുഭാഗത്ത് വലിയ കുന്നും. മറുഭാഗത്ത് ഗംഗാവാലി പുഴയുമാണ്. കുന്നിടിഞ്ഞാണ് ലക്ഷ്മണന്റെ കടയടക്കം മണ്ണിനടിയിൽപ്പെട്ടത്. അവിടെയുണ്ടായിരുന്നവരും അതിലകപ്പെട്ടു. മണ്ണ് അടിഞ്ഞ് ഗംഗാവാലിപ്പുഴയിൽ തുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണെന്നും സമീർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (5 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (9 hours ago)

Malayali Vartha Recommends