Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പിണറായിയുടെ പിഴ മന്ത്രിമാരുടെ തലയിൽ ചാരാൻ നീക്കം : എ.കെ ജി സെന്ററിൽ ചക്കളത്തി പോരാട്ടം

20 JULY 2024 11:28 AM IST
മലയാളി വാര്‍ത്ത

കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാരെ ഒഴിവാക്കാൻ സി.പി.എമ്മിന്റെ ഉന്നതതലങ്ങളിൽ കൂടിയാലോചനകൾ ആരംഭിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ച നടന്നത്. സംസ്ഥാന കമ്മിറ്റി ഞായർ, തിങ്കൾ ദിവസങ്ങളിലുമായി ചേരും. സർക്കാരിനുള്ള പാർട്ടി മാർഗരേഖയാണ് അജൻഡയെങ്കിലും മന്ത്രിസഭാ പുനഃസംഘടനാ സാധ്യതയാണ് ചർച്ച ചെയ്യുന്നത്. എന്നാൽ പുന:സംഘടനാ

അഭ്യൂഹങ്ങൾ നേതാക്കൾ നിഷേധിക്കുന്നു.


സി പി എം കേന്ദ്ര കമ്മിറ്റിയുടെ താൽപ്പര്യം സർക്കാരിന്റെ പൂർണമായ അഴിച്ചുപണിയാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറുകയുമില്ല മാറ്റാൻ ധൈര്യവുമില്ല. മുണ്ടു മുറുക്കി കെട്ടാൻ നിർബന്ധിതനായ ബാലഗോപാലിനെ പോലുള്ളവരുടെ തലയിൽ സർക്കാരിന്റെ പരാജയം മുഴുവൻ ചാരാനുള്ള ശ്രമമാണ് നടക്കുന്നത്.


അതിനിടെ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വിമർശനങ്ങളുടെ പേരിൽ സിപിഎമ്മിൽ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പുറത്തുവരുന്നതും സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ചു കമ്മിറ്റികളിൽ പങ്കെടുക്കുന്ന നേതാക്കളിൽ ചിലർ വിമർശനങ്ങളെ വേണ്ടവിധം എതിർക്കാത്തതും യാദൃച്ഛികമല്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾ പങ്കുവച്ചു തുടങ്ങി.എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ

യാണ് കാര്യങ്ങൾ നീങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതും സി പി എം സംസ്ഥാന നേതാക്കളാണെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയിക്കുന്നു. ഇതിൽ ശരി തീർത്തും ഇല്ലാതില്ല.

 

 


പിണറായി വിജയനെതിരെ ബോധപൂർവമായ നീക്കം പാർട്ടിയിൽ നടക്കുന്നുവെന്ന സംശയം ഒരു വിഭാഗം നേതാക്കൾക്കുണ്ട് . ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിൽ പ്രധാനം ഭരണവിരുദ്ധ വികാരമാണെന്ന് കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതിന്റെ പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയരുന്നത്.


ഈ വിമർശനങ്ങൾ ആസൂത്രിതമാണെന്ന ആക്ഷേപം മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർക്കില്ല. എന്നാൽ, പാർട്ടി–ഭരണ നേതൃത്വങ്ങൾക്കെതിരെ കൂട്ടായ വിമർശനം ഉയരുന്ന യോഗങ്ങളി‍ൽനിന്നു പുറത്തുവരുന്ന വാർത്തകൾ പിണറായിക്കെതിരെ മാത്രം ഉള്ളതാണെന്നത് അവരെ അലോസരപ്പെടുത്തുന്നു. ആക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ചില നേതാക്കൾ പ്രകടിപ്പിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്.ധനമന്ത്രി ബാലഗോപാലിനും മന്ത്രി വീണാ ജോർജിനുമൊക്കെ എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും പുറത്തു വരുന്നില്ല. പിണറായിക്കെതിരെയുള്ള ആരോപണങ്ങൾ മാത്രമാണ് പുറത്തു വരുന്നത്. ഇതാണ് പിണറായിക്ക് സംശയം ഉണ്ടാകാൻ കാരണം. അന്ത്യഅത്താഴത്തിന്റെ മാതൃകയിൽ തന്നെ ആരെങ്കിലും ചതിക്കുന്നുണ്ടോ എന്ന സംശയം പിണറായിക്കുണ്ട്.


ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കായി സംസ്ഥാന കമ്മിറ്റി മാർഗരേഖ തയാറാക്കിയിരുന്നെങ്കിലും അതിലെ നിർദേശങ്ങൾ നടപ്പിലാക്കിയില്ലെന്നു കൂടി വിലയിരുത്തിയാണ് പുതിയ മാർഗരേഖ സെക്രട്ടേറിയറ്റ് തയാറാക്കുന്നത്. ആദ്യ മന്ത്രിസഭയുടെ കാലത്ത് കോടിയേരിയും പിന്നീട് എം.വി. ഗോവിന്ദനുമാണ് പാർട്ടിയെ നയിച്ചത്. ഇരുവരും പിണറായി ദാസൻ മാരായിരുന്നു. ഒടുവിൽ കേന്ദ്ര കമ്മിറ്റിയുടെ ഇടപെടൽ കാരണമാണ് മാർഗരേഖ പുറത്തു വരുന്നത്.


ഭരണ മുൻഗണനകൾ ഇതിൽ പ്രതിപാദിക്കും. സിപിഎം വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച അടിക്കടിയുള്ള വിലയിരുത്തലുകളിലേക്കും പാർട്ടി കടക്കും.


പിഎസ്‌സിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഉണ്ടായ വിവാദം പാർട്ടിയിലെ ജീർണതകളിലേക്കുകൂടി വിരൽ ചൂണ്ടുന്നതായതിനാൽ തിരുത്തൽ സർക്കാരിൽ മാത്രം പോരാ, പാർട്ടി സംഘടനയിലും വേണമെന്ന അഭിപ്രായവും നേതൃത്വത്തിലുണ്ട്. പിണറായിയാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിൽ. പഴി താൻ മാത്രം കേൾക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. സർക്കാരിനെ പോലെ പാർട്ടിയും കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് പിണറായി കരുതുന്നു.

 

 


എന്നാൽ വിമർശന വിധേയരായ മന്ത്രി

മാരെ മാറ്റാനുള്ള നീക്കങ്ങൾക്കും തിരിച്ചടി നേരിടുന്നുണ്ട്. ആദ്യം മുഖ്യമന്ത്രി മാറട്ടെ എന്ന നിലപാടാണ്

മന്ത്രിമാർക്കുള്ളത്. ഇതിനോട് സി പി എം നേതാക്കളെല്ലാം യോജിക്കുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി എ.കെ ബാലൻ പോലും പിണറായിക്ക് അനുകൂലമായി ഒന്നും മിണ്ടാറില്ല. അങ്ങനെ മിണ്ടാനുള്ള താൽപ്പര്യം ബാലന് ഇല്ല. തോമസ് ഐസക്കും ജി. സുധാകരനുമൊക്കെ പിണറായിക്ക് പൂർണമായി എതിരാണ്. അവർ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെയാണ് അനുകൂലിക്കുന്നത്. എം.വി. ഗോവിന്ദൻ തക്കം പാർത്തിരിക്കുകയാണ്. അവസരം കിട്ടുമ്പോൾ അദ്ദേഹം ചാടി വീഴും.


പിണറായിക്ക് എല്ലാം അറിയാമെങ്കിലും ഒന്നും അറിയില്ലെന്ന ഭാവമാണുള്ളത്. മൗനം കൊണ്ട് പ്രതിരോധം തീർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.എന്നാൽ ഒന്നുംഅനുവദിക്കില്ലെന്ന

വാശിയിലാണ്ഒപ്പമുള്ളമന്ത്രിമാർ.


സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്ന് സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചു കഴിഞ്ഞു.. ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളി... 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ് പിണറായിയും കടന്നുപോകുന്നത്. 2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.


സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന പാർ‍ട്ടി കേന്ദ്ര കമ്മിറ്റി നടത്തും..

 


സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്.


സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.


സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താനുള്ള യോഗങ്ങളിൽ പിബിയിലെ പ്രധാനികൾ പങ്കെടുക്കാതിരുന്നതും സുരക്ഷിത അകലസമീപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. അതുൾക്കൊണ്ടുള്ള മാറ്റമെന്തെങ്കിലും മുഖ്യമന്ത്രിയുടെ നടപടികളിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിരുദ്ധതയിലും പൗരത്വനിയമഭേദഗതിയിലും ഊന്നിയുള്ള തിരഞ്ഞെടുപ്പു പ്രചാരണമെന്നതും പിണറായിയുടേതായിരുന്നു. ഫലത്തിൽ, ഭരണരീതിയും രാഷ്ട്രീയ ലൈനും തിരഞ്ഞെടുപ്പിൽ ദോഷമായി. എന്നാൽ, അത്തരമൊരു ഏറ്റുപറച്ചിൽ പിബിയിൽ ഉണ്ടായതുമില്ല.


പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും പിണറായിക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അതാണ് യച്ചൂരിയെ ധൈര്യശാലിയാക്കുന്നത്. പിണറായിയുടെ വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്.

 

 


ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.

പ്രചാരണം മുറുകുന്ന അവസാന ഘട്ടത്തിൽ ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ ഇടത് സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അറിയാമായിരുന്നു. തനിക്കും ജയിക്കാനാവില്ലെന്ന് ഐസക്കിന് അറിയാമായിരുന്നു.കെ.കെ. ഷൈലജയുടെ ചിന്തയും ഇതു തന്നെയായിരുന്നു. ഐസക്കിനെയും ഷൈലജയെയും തോൽപ്പിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ ശ്രമം നടന്നു. ലീഗ് അധ്യക്ഷൻ തന്നെ ബി ജെ പി- സി പി എം കേരളത്തിൽ നിലനിൽക്കുന്നതായി തുറന്നടിച്ചു. സി പി എമ്മിനെതിരെ അതിനുള്ളിൽ തന്നെ പടക്കം പൊട്ടി തുടങ്ങിയിരിക്കുന്നു.


25 വർഷം കൊണ്ട് നടന്നത് കേരളത്തിൽ 24 ഉപതിരഞ്ഞെടുപ്പുകളാണ് . ഇരു മുന്നണികളും 12 വീതം ഉപതിര‍‍ഞ്ഞെടുപ്പ് വിജയങ്ങളിൽ വിജയിച്ചു.


17 ഉപതിഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റ് നിലനിർത്തുന്നതാണ് മുന്നണികളുടെ ചരിത്രം. ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ പോലും വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്. തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു.


തൃക്കാക്കരയും പുതുപ്പള്ളിയും പോലെ കേരളത്തിലെ ഇടത് മുന്നണിയുടെ തോൽവി സി പി എമ്മിൽ മാത്രമല്ല സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സി പി ഐ ക്ക് ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ക്രൈസ്തവ സഭകളെയും മുസ്ലീം സമുദായത്തെയും കൈയിലെടുത്ത് കേരളത്തെ കൈയിലെടുക്കാൻ പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നാൽ എല്ലാം വിഫലമായി.

 

കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സി പി എമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മന്ത്രികതയല്ല ഭരണവിരുദ്ധ തരംഗമാണെന്ന് പറയേണ്ടിവരും.

കേരളത്തിൽ കോൺഗ്രസിന് ഗംഭീരമായ വിജയം ലഭിച്ചതിന് ഒരു കാരണം മാത്യു കുഴൽനാടനാണ്. അതിൻ്റെ പ്രതിഫലനം കുഴൽനാടൻ്റെ പ്രചാരണത്തിൽ കാണാമായിരുന്നു. കാരണം ജനങ്ങളുടെ പിണറായി വിരുദ്ധത പൂർണമായി മുതലാക്കിയത് കുഴൽനാടനാണ്.

കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞത് കേരളവും അംഗീകരിച്ചു. ഇതായിരുന്നു പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് മാത്യു പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നത് സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേരളം ചോദിച്ചു.


കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കലാണ് കേരളത്തിൽ നടക്കുന്നത് . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായിട്ടാണ് ഇത്രയും നാൾ നിന്നത്. . കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറായില്ല. ഇനി ഇതായിരിക്കില്ല അവസ്ഥ. ഇലക്ഷന്റെ അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല. എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് സീതാറാം യച്ചൂരിയാണ്. പിണറായി തോറ്റതിൽ സന്തോഷിക്കുന്നത് യച്ചൂരി കൂടിയാണ്.


ഉമ്മൻ ചാണ്ടിയെ അകാല മ്യത്യുവിന് ഇരയാക്കിയത് സി പി എം ആണെന്ന് കോൺഗ്രസ് ജയിച്ചപ്പോൾ കേരളം സമ്മതിച്ചു..കേരളം നൽകുന്നത് പിണറായിക്കുള്ള കായ ചികിത്സയാണ്. എന്നിട്ടും വീണിടം വിഷ്ണുലോകമാക്കാനാണ് പിണറായി ശ്രമിച്ചത്. അതിനാണ് 5 ദിവസം കൊണ്ട് തീരുമാനമാകാൻ പോകുന്നത്.


കേരളത്തിൽ ഇടത് തകർന്നപ്പോൾ തോറ്റത് സ്ഥാനാർത്ഥികൾ അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് .തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞ്ഞത്

 

 


പല നേതാക്കളും പിണറായിക്ക് വിശ്രമം അനുവദിക്കണമെന്ന അഭിപ്രായക്കാരാണ്'. കേരളത്തിൽ ഇടതുമുന്നണി തോൽക്കാൻ കാരണം മോദി വിരോധമാണെന്ന പിണറായിയുടെ നിയമസഭാ പ്രസംഗം ജനത്തിനൊപ്പം സി.പി എം നേതാക്കളും പുച്ഛിച്ച് തള്ളി. യച്ചൂരിക്ക് മുന്നിൽ തലകുനിച്ച് പിണറായി ഇരിക്കുന്ന ചിത്രം രചിക്കാൻ പോകുന്നത് പുതിയ കേരളത്തിന്റെ സി.പി.എം. രാഷ്ട്രീയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (4 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (5 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (8 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends