മേയറോടുള്ള നിങ്ങളുടെ കാഴ്ചപാടെന്താണ്? മിണ്ടിയാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ റബർ സ്റ്റാംപ്; രക്ഷാ പ്രവർത്തനത്തിൽ റെയിൽവേ സഹകരിക്കാതിരുന്നത് മനുഷ്യത്വം ഇല്ലാത്തതു കൊണ്ടാണ്; പൊട്ടിത്തെറിച്ച് മേയർ ആര്യ രാജേന്ദ്രൻ

മേയറോടുള്ള നിങ്ങളുടെ കാഴ്ചപാടെന്താണ്? നിർണായകമായ ചോദ്യവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മിണ്ടിയാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ റബർ സ്റ്റാംപ്. ഇതാണോ മേയറോടുള്ള നിങ്ങളുടെ കാഴ്ചപാട് ? രക്ഷാ പ്രവർത്തനത്തിൽ റെയിൽവേ സഹകരിക്കാതിരുന്നത് മനുഷ്യത്വം ഇല്ലാത്തതു കൊണ്ടാണെന്നും മേയർ കുറ്റപ്പെടുത്തി .
കോർപറേഷനും സർക്കാർ സംവിധാനങ്ങളും പങ്കെടുത്തത് മനുഷ്യത്വം ഉള്ളതു കൊണ്ടാണെന്നും തോട്ടിൽ മാലിന്യം തള്ളുന്നതു തടയാൻ ജീവനക്കാരുടെ സെൽ രൂപീകരിക്കുമെന്നും മേയർ പറഞ്ഞു. 7 വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം തള്ളുന്നതും ശുചിമുറി മാലിന്യം ഒഴുക്കുന്നതും തടയാനായാണ് ജീവനക്കാരുടെ സെൽ രൂപീകരിച്ചത് .
ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഓരോ 6 മാസം കൂടുമ്പോഴും മെഡിക്കൽ ക്യാംപ് നടത്താനും ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ വിദഗ്ധ പരിശീലനം നൽകാനൂം തീരുമാനിച്ചതായും മേയർ വ്യക്തമാക്കി. ജോയിയുടെ കുടുംബത്തോടൊപ്പം റെയിൽവേ നിൽക്കണം ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ കത്ത് നൽകുമെന്നും മേയർ അറിയിച്ചു .
https://www.facebook.com/Malayalivartha

























