മേയർക്കെതിരെ മാർച്ചുമായി മഹിളാ കോൺഗ്രസ്; അനന്തപ്പുരിയെ മാലിന്യ കൂമ്പാരമാക്കിയ കോർപറേഷൻ ഭരണക്കൂട വീഴ്ച്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് കോർപറേഷൻ ഓഫീസ് മാർച്ച്

മേയർക്കെതിരെ ഇന്ന് മാർച്ച് . മഹിളാ കോൺഗ്രസ് ആണ് മാർച്ച് നടത്തുന്നത്. അനന്തപ്പുരിയെ മാലിന്യ കൂമ്പാരമാക്കിയ കോർപറേഷൻ ഭരണക്കൂട വീഴ്ച്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് മഹിളാ കോൺഗ്രസിന്റെ കോർപറേഷൻ ഓഫീസ് മാർച്ച്.
കോർപറേഷന്റെ പ്രത്യേക കൗൺസിൽ യോഗം ഇന്നലെ ചേർന്നിരുന്നു. ജോയിക്ക് ആദരാഞ്ജലി അർപ്പിച്ചും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചുമാണ് യോഗത്തിന് തുടക്കമായത് . രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രം നന്ദി പറഞ്ഞതു ബിജെപിയിലെ തിരുമല അനിൽ ചൂണ്ടിക്കാണിച്ചു .
ഇതോടെ ബഹളം തുടങ്ങി. ഇതിനിടെ, ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകൾ ഉയർത്തി ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. വനിതാ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. അൽപ നേരത്തെ ബഹളത്തിനു ശേഷം തിരികെ പോയി.
ഡപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ പ്രസംഗത്തിൽ ബിജെപി അംഗങ്ങൾ പ്രകോപിതരായി. അവർ വീണ്ടും നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിച്ചു .ഇതിനിടെ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു . കൗൺസിലർ അവസാനിക്കുന്നതു വരെയും ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടർന്നു.
https://www.facebook.com/Malayalivartha

























