ജോയിയുടെ വീട്ടിൽ സുരേഷ് ഗോപി..! അമ്മയുടെ മുന്നിവെച്ച് ആ പ്രഖ്യാപനം...!പണി ഇരന്ന് വാങ്ങി മേയർ...!

തോട് വൃത്തിയാക്കുന്നതിന് സാങ്കേതികവിദ്യ സാധ്യമാക്കാന്‍ പറ്റിയില്ല. അത് സാമ്പത്തികമായ പ്രശ്നങ്ങള്‍കൊണ്ടാണ്. അത് രാഷ്ട്രീയപരമായ വിമര്‍ശന ബുദ്ധിയോടെ ഈയവസരത്തില്‍ നേരിടാന്‍ ഞാന്‍ തയാറല്ല. എല്ലാത്തിനും പോംവഴിയാണ് വേണ്ടത്. ഇനി നമുക്കിത് സംഭവിക്കരുത് എന്ന് പറയുന്നത് വീണ്ടും സംഭവിക്കുന്നത് വരെ മാത്രമാണ്. അടുത്തത് വരുമ്പോള്‍ അത് പുതിയ ഒറ്റപ്പെട്ട സംഭവമായിട്ട് മാത്രമാണ് വിലയിരുത്തപ്പെടുന്നത്. അതിനൊരു മറുനടപടിയുണ്ടാവണം. അന്തിമമായ സാങ്കേതിക അംഗീകാരം കേന്ദ്രത്തില്‍ നിന്ന് കിട്ടിയാലുടന്‍ തന്നെ അതിന്റെ പരിണിത ഫലം അറിഞ്ഞിട്ട് ജോയിയുടെ വീട്ടിലേക്ക് പോയി അവിടെവച്ച് അത് പറയുമെന്നും സുരേഷ്ഗോപി പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. മന്ത്രി വി ശിവൻകുട്ടിയാണ് ജോയിയുടെ അമ്മയ്ക്ക് തുക നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിച്ചത്.
എം എൽ എ മാരായ വി ജോയി,സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർക്കൊപ്പമാണ് മന്ത്രി ജോയിയുടെ അമ്മയെ കാണാൻ എത്തിയത്. ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനമായി.
അതിനിടെ ജോയിയുടെ അമ്മയുടെ ചികിത്സാ ചിലവ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു.
https://www.facebook.com/Malayalivartha

























