അർജുന്റേത് ആധുനിക സംവിധാനങ്ങളുള്ള വണ്ടി; 25 ടണ്ണിലേറെ ഭാരം...!!! ജീവന്റെ തുടിപ്പ് ഉള്ളിൽ...?

ആധുനിക സംവിധാനങ്ങളുള്ള വണ്ടിയാണ് അർജുന്റേത്, തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട്. അതിൽ അവൻ അതിജീവിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച രാത്രിവരെ വണ്ടിയുടെ എൻജിൻ ഓണാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. പക്ഷേ രക്ഷാപ്രവർത്തകർ അവിടെ എത്തിയാൽ മാത്രമേ രക്ഷപ്പെടാനാവൂവെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. വാഹനത്തിന്റെ ജിപിഎസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. മണ്ണും കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്. വാഹനത്തിൽ ആഹാര സാധനങ്ങൾ ഉണ്ട്. വാഹനം സ്ട്രോങ്ങ് ആണ്.
ഓക്സിജൻ കുറവായത് കൊണ്ട് തന്നെ അർജുന്റെ മനോധൈര്യം പോലെ ആകും ബാക്കി കാര്യങ്ങൾ എന്നാണ് വിലയിരുത്തൽ. 60,000 ടണ്‍ മണ്ണ് ആണ് ഇടിഞ്ഞു വീണത്. ദേശീയ പാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഇവിടെയുണ്ടായിരുന്ന ലക്ഷ്മണേട്ടന്റെ ഹോട്ടലിൽ കയറുന്നവരായിരുന്നു. . താൻ ഗോകർണത്തെ ലക്ഷമണേട്ടന്റെ കടയുടെ അടുത്ത് ലോറി നിർത്തി ഉറങ്ങാൻ പോവുകയാണെന്ന് സുഹൃത്ത് സമീറിനോട് അർജുൻ പറഞ്ഞിരുന്നു.അർജുന്റെ മുതലാളിയുടെ മറ്റൊരു വണ്ടിയോടിക്കുന്ന ഡ്രൈവറാണ് സമീർ. വണ്ടിയോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഇവർ പരസ്പരം പുലർച്ചെ വരെ സംസാരിക്കാറുണ്ട്. എസി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ജീവനോടെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
മണ്ണിനൊപ്പം പുഴയിൽ വീണവരിൽ 15 പേരുണ്ടെന്ന ആശങ്ക കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന്റെ പേര് കൂടി പുറത്തുവന്നതോടെ ഏറുകയാണ്. ഇരുദിശകളിലേക്കും കേരളം, കർണാടക,ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ നിരന്തരം കടന്നു പോവുന്ന പാതയാണിത്. വ്യാഴാഴ്ച പുറത്തെടുത്ത മൂന്ന് ഉൾപ്പെടെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെത്തിയത്. സംഭവ ശേഷം കാണാതായവർ മണ്ണിടിച്ചിൽ ദുരന്തത്തിൽ പെട്ടിരിക്കാം എന്നാണ് പ്രദേശവാസികൾ പൊലീസിനോട് പറയുന്നത്.
ആ ഹോട്ടൽ നടത്തിവന്ന കെ.ലക്ഷ്മണ നായ്ക(47), ഭാര്യ ശാന്തി നായ്ക(36), ഇവരുടെ മക്കളായ റോഷൻ(11), അവന്തിക (ആറ്) എന്നിവർ ഇടിഞ്ഞുവീണ മണ്ണിനടിയിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് ആദ്യം കണ്ടെത്തിയത്. ഗംഗാവാലി പുഴയിൽ വീണ പാചകവാതകം നിറച്ച ടാങ്കർ ലോറി ഏഴ് കിലോമീറ്റർ അകലെ സഗഡ്ഗേരി ഗ്രാമത്തിൽ രക്ഷാപ്രവർത്തകർ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ(45), കെ.സി. ചിന്ന(55) എന്നീ ഡ്രൈവർമാരുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഗോകർണ മേഖലയിൽ നിന്ന് ഗംഗാവാലി നദിയിൽനിന്ന് കണ്ടെടുത്തു.
ടാങ്കർ കയറിൽ കരയിൽ ബന്ധിച്ച് വാതകം ഒഴിവാക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയാക്കി. ലോറിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു ടാങ്കർ. ഇതിലെ ഡ്രൈവർമാർ നീന്തി രക്ഷപ്പെട്ടു എന്നായിരുന്നു സംഭവ ദിവസം പൊലീസും അധികൃതർ നിഗമനത്തിൽ എത്തിയത്. എന്നാൽ, പിന്നീടാണ് മൃതദേഹം ലഭിച്ചത്. പാചകവാതക ചോർച്ച ശ്രദ്ധയിൽ പെട്ടതിനാൽ സഗഡ്ഗേരി ഗ്രാമവാസികളെ ഒഴിപ്പിച്ചാണ് വാതകം ഒഴിവാക്കിയത്. അതിനിടെ ഏത് വിധേനയും ഇന്ന് തിരച്ചിൽ പൂർത്തിയാക്കണമെന്നാണ് കരുതുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























