ഒരാൾ പുഴയിൽ നിന്നും രക്ഷപെട്ടു; ഫുട്ബോൾ എടുക്കാൻ ഇറങ്ങിയ കൂട്ടുകാരിൽ രണ്ട് കുട്ടികൾ ചിറ്റൂർ പുഴയിൽ കുടുങ്ങി; ഏണി വച്ച് കുട്ടികളെ രക്ഷപ്പെടുത്തി ഫയർഫോഴ്സും, പോലീസും...

ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്ന് സ്കൂൾ വിദ്യാർത്ഥികളും രക്ഷപെട്ടു. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവിൽ പെടുകയായിരുന്നു. ഫുട്ബാൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ പുഴയുടെ നടുവിൽ പെടുകയായിരുന്നു എന്നാണ് ആദ്യം രക്ഷപെട്ട കുട്ടി പറഞ്ഞത്. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. പുഴയിൽ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്. ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























