അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേയ്ക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്

ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേയ്ക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാന്‍ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാര്‍ എന്താണ് തൊട്ടപ്പുറത്ത് അര്‍ജുനെ രക്ഷിക്കാന്‍ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
അര്‍ജുന്റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ഗോവ- മംഗളൂരു ദേശീയ പാതയില്‍ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂര്‍ മലഞ്ചെരുവില്‍ ലോറിയടക്കം കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ഫ് പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരാണ് രക്ഷാദൗത്യം നടത്തുന്നത്. അപകസ്ഥലത്ത് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചിരുന്നു. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്.
അര്ജുന് അടക്കം പത്തുപേരാണ് അത്യാഹിതത്തില്‍പ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് തടി കൊണ്ടുവരാന്‍ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അര്ജുന് ഈ മാസം എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെന്‍സ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് വിവരം നാട്ടില്‍ അറിഞ്ഞത്.
https://www.facebook.com/Malayalivartha

























