വാഷിംഗ് മെഷീന് റിപ്പയര്‍ ചെയ്യാനെത്തിയ ടെക്നീഷ്യന് മെഷീനില്‍ കയറിക്കൂടിയ ആളെ കണ്ട് ഞെട്ടി

വാഷിംഗ് മെഷീന് റിപ്പയര്‍ ചെയ്യാനെത്തിയ ടെക്നീഷ്യന് മെഷീനില്‍ കയറിക്കൂടിയ ആളെ കണ്ട് ഞെട്ടി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ പി.വി.ബാബുവിന്റെ വീട്ടിലെ വാഷിംഗ് മെഷീനിലാണ് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.
ഒരു തുണിക്കഷണമാണെന്ന് തെറ്റിദ്ധരിച്ച ടെക്നീഷ്യന് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി, അത് പ്രവര്ത്തിക്കുന്നുണ്ടോയെന്നറിയാന് അദ്ദേഹം സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോഴാണ് ഉള്ളില്‍ എന്തോ ഉള്ളത് ശ്രദ്ധിക്കുന്നത്. അത് ഒരു തുണിക്കഷണമാണെന്ന് കരുതി കൈ അകത്തേക്ക് വച്ചു. പാമ്പാണെന്ന് മനസിലാക്കിയ ഇയാള്‍ കൈ പുറത്തെടുത്ത് വീട്ടുടമസ്ഥനായ ബാബുവിനെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി യന്ത്രം പ്രവര്‍ത്തനരഹിതമായിരുന്നെന്നും മൂടി അടച്ചിട്ടിരിക്കുകയാണെന്നും ഗൃഹനാഥന് ബാബു പറഞ്ഞു. പാമ്പ് എങ്ങനെയാണ് അതില്‍ പ്രവേശിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങള്‍ക്ക് ഇപ്പോഴും അത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.' അദ്ദേഹം പറഞ്ഞു. അനിമല്‍ എസ്ഒഎസ് സംഘം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. വനപാലകന് അനില്‍ തൃച്ചംബരം മാര്‍ക് (മലബാര്‍ അവയര്‍നെസ് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) എന്നിവര്‍ സ്ഥലത്തെത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു.
https://www.facebook.com/Malayalivartha

























