ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രഞ്ജിത്ത് ഇസ്രയേലും...

ദേശീയപാതയില്‍ മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയിലായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി രഞ്ജിത്ത് ഇസ്രയേല്‍. ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, കേരളത്തെ നടുക്കിയ പ്രളയദുരന്തം, കവളപ്പാറ ഉരുള്‍പൊട്ടല്‍, ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സന്നദ്ധപ്രവര്‍ത്തകനാണ് രഞ്ജിത്ത് ഇസ്രയേല്‍.
സ്വമേധയായാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതെന്ന് രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെബി ഗണേഷ് കുമാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞു. ട്രെക്കിനടുത്ത് എത്താനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്. അഞ്ച് ദിവസം കഴിഞ്ഞു, ആ ഗോള്‍ഡന്‍ ടൈം അവര്‍ ഉപയോഗിക്കാത്തത് കൊണ്ട് വളരെയധികം വിഷമമുണ്ട്. സ്ഥലം കണ്ടാല്‍ മാത്രമാണ് ഏത് തരം രക്ഷാപ്രവര്‍ത്തനമാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെയുണ്ടായ ദേശീയ ദുരന്തങ്ങളിലും രക്ഷാ്ര
പവര്ത്തകനായി ദുരന്ത പ്രതികരണസേനയ്ക്കൊപ്പം രഞ്ജിത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഗോവ- മംഗളൂരു ദേശീയ പാതയില്‍ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂര്‍ മലഞ്ചെരുവിലാണ് കോഴിക്കോട് കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (30) ലോറിയടക്കം കാണാതായത്. അര്ജുന് അടക്കം പത്തുപേരാണ് അത്യാഹിതത്തില്‍പ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയില്‍ നി് തടി കൊണ്ടുവരാന്‍ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായാണ് അര്ജുന് ഈ മാസം എട്ടിന് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെന്‍സ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് നാട്ടില്‍ അറിഞ്ഞത്.
https://www.facebook.com/Malayalivartha

























