പതിനാലുകാരന് നിപ്പ ബാധ സ്ഥിരീകരിച്ചതില്‍ ഭയം വേണ്ട... എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ്പ ബാധ സ്ഥിരീകരിച്ചതില്‍ ഭയം വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ കുട്ടിയെ കൂടുതല്‍ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
പുണെ വൈറോളജി ലാബിലെ ഫലമാണ് ഇനി വരാനുള്ളത്. നിപ്പയാണെന്ന് സ്ഥിരീകരിക്കേണ്ടത് പുണെയിലെ വൈറോളജി ലാബാണ്. ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുപ്പത് മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്ന് മലപ്പുറത്തെത്തും. ഭയപ്പെടേണ്ട കാര്യമില്ല. ടെസ്റ്റ് പോസിറ്റീവായ സ്ഥിതിക്ക് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടി വെന്റിലേറ്ററിലാണ്.
ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പുണെയില്‍നിന്നുള്ള ഫലം ലഭിക്കാന്‍ ആറോ ഏഴോ മണിക്കൂറെടുക്കും. നാളെ ഉച്ചയ്ക്കു മുന്‍പായി ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്‍ഐവി പുണെയില്‍നിന്ന് പരിശോധനയ്ക്കായി മൊബൈല്‍ ലാബ് എത്തിക്കും.
https://www.facebook.com/Malayalivartha

























