AKG സെന്ററിലെ പടക്കമേറിൽ സുധാകരനും സതീശനും കോടതിയുടെ സമൻസ്... ചിറ്റപ്പനും കുഞ്ഞമ്മയും പെട്ടു!

സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ. സുധാകരനും വി. ഡി. സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻറേതാണ് ഉത്തരവ്. നേരത്തെ മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയ നടപടി ശരിയല്ലെന്നും വീണ്ടും പരിഗണിക്കണമെന്നും ജില്ല കോടതി നിർദേശപ്രകാരമാണ് ഹരജി വീണ്ടും പരിഗണിച്ചത്.
രണ്ടുവർഷം മുൻണ് എ.കെ.ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞ സംഭവമുണ്ടായത്. എകെജി സെന്ററിനു നേർക്കു രാത്രി സ്ഫാടകവസ്തു എറിയുകയായിരുന്നു. രാത്രി 11.30 ഓടെ മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തുനിന്നു ഇരുചക്ര വാഹനത്തിലെത്തിയ ഒരാളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തി.
ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിതിൻ ആണ് സ്ഫോടക വസ്തു എറിഞ്ഞതിന് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വനിതയടക്കമാണ് കേസിലെ പ്രതികൾ. ജിതിനെ സഹായിച്ചത് നവ്യയാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു സ്ത്രീയാണ് ഇയാളെ സഹായിച്ചത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ജിതിനെ കൂടാതെ രണ്ട് പേർക്ക് കൂടി കുറ്റകൃത്യത്തിൽ പങ്കുള്ളതായും കൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നവ്യയാണ് സംഭവ ദിവസം ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ എത്തിച്ച് നൽകിയത് എന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നത്. കുന്നുകഴി ഭാഗത്തേക്ക് ജിതിൻ കാറിൽ എത്തിയപ്പോൾ, നവ്യ സ്കൂട്ടർ എത്തിച്ച് നൽകുകയായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് കാറിൽ നവ്യയെ ഇരുത്തിയ ശേഷം ജിതിൻ സ്കൂട്ടറുമായി പോയി ആക്രണം നടത്തി തിരികെ എത്തി എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് കേസിൽ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഇല്ലായിരുന്നു.
2022 ജൂൺ 30ന് രാത്രി 11.45ന് എ.കെ.ജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ വൻ സ്ഫോടന ശബ്ദമാണ് കേട്ടതെന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെയും മുൻ ആരോഗ്യമന്ത്രി പി. കെ. ശ്രീമതിയുടെയും പ്രസ്താവനകൾ കലാപ ആഹ്വാനമാണെന്നും അതിനെതിരെ കേസെടുക്കണമെന്നുമുള്ള സ്വകാര്യ ഹരജിയാണ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നത്.
ഇതിനെതിരെയാണ് കണിയാപുരം സ്വദേശി നവാസ് ജില്ല കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ജില്ല കോടതി നിർദേശം. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ ഹരജി തള്ളിയ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha

























