കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പാലക്കാട് തരൂരില്‍ പുഴയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പാലക്കാട് തരൂരില്‍ പുഴയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്സിന്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂര്‍ സ്വദേശിയായ ഷിബില്‍ ഇന്നലെ മൂന്നു കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനായി പുഴയില്‍ ഇറങ്ങിയതായിരുന്നു. സ്കൂബ ടീം ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ മുതല്‍ ഷിബിനായി തെരച്ചില്‍ നടത്തുകയായിരുന്നു. തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂര്‍ സ്വദേശിയായ ഷിബിന്‍.
കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു. ഷിബിന്‍ നീന്തല്‍ അറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയര്‍ഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്. പടവില്‍ കാല് വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി ഷിബില്‍ താണുപോയി. തുടര്‍ന്ന് ഇന്നലെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഷിബിലിന്റെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























