കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവര്‍ അടക്കം രണ്ടു പേര് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവില്‍ രാവിലെയാണ് അപകടം. രണ്ടു പിക്കപ്പുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരു പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവര്‍ അടക്കം രണ്ടു പേര് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























