കോഴിക്കോട് റോഡിലെ ഹംപില്‍ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ െ്രെഡവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു... ടാങ്കര്‍ ശൂന്യമായതിനാല് ഒഴിവായത് വന്‍ അപകടം

കോഴിക്കോട് റോഡിലെ ഹംപില്‍ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ െ്രെഡവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു... ടാങ്കര്‍ ശൂന്യമായതിനാല് ഒഴിവായത് വന്‍ അപകടം
കോഴിക്കോട് നഗരാതിര്‍ത്തിയില്‍ എലത്തൂരിന് സമീപം അമ്പലപ്പടി അണ്ടര്‍പാസിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. റോഡിലെ ഹം്പില് കയറിയ ഉടന്‍ െ്രെഡവറുടെ കാബിനും പാചകവാതകം നിറയ്ക്കുന്ന കാപ്സ്യൂള്‍ ആകൃതിയിലുള്ള ടാങ്കും വേര്‍പ്പെട്ടു പോവുകയായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വേണ്ടി മംഗളൂരുവിലേക്ക് പാചക വാതകമെടുക്കാനായി പോകുകയായിരുന്നു. ലോറിയുടെയും സിലിണ്ടര്‍ വഹിച്ച കാരിയറിന്റെയും ഭാഗങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ച നിലയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ പറച്ചില്. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സമുണ്ടായി. അഗ്നിരക്ഷാ സേനയും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ ടാങ്കും ലോറിയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട് .
"
https://www.facebook.com/Malayalivartha

























