Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സരിതോര്‍ജത്തില്‍ ഉമ്മന്‍ചാണ്ടിയെ അപമാനിച്ചുസ്വപ്‌ന പിണറായിയേം കുടുംബത്തേം നാറ്റിച്ചുകാലം കണക്ക് തീര്‍ത്തേ പോകൂ...

21 JULY 2024 03:16 PM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിലെ പ്രതിയുടെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്തിയ സിപിഎം നേതാക്കള്‍ ഇരിക്കുന്നിടത്ത് പുല്ല് പോലും മുളയ്ക്കില്ലെന്ന പരോക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍. പരാതിക്കാരി സോളാര്‍ കമ്മിഷന് മുന്നില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ വയ്ക്കും മുമ്പ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ആഘോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അതിലെ പ്രസക്തഭാഗങ്ങള്‍ ആസ്വദിച്ച് വായിച്ച് പിണറായി ആനന്ദിക്കുന്നത് അന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയില്‍ കാണാം. ഉമ്മന്‍ചാണ്ടിക്കെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടതിന് പകരം ഇത്തരത്തില്‍ പിണറായി തരംതാഴ്ന്നു എന്നാണ് ജി സുധാകരന്റെ പ്രസംഗം സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ലാവ്‌ലിന്‍ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയതിന്റെ പകയാണ് പിണറായി തീര്‍ത്തതെന്ന് വ്യാപക ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഏകപക്ഷീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍, യാതൊരു തെളിവുകളും ഇല്ലാതെയാണ് കമ്മിഷന്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അവസാനം ഹൈക്കോടതി ഇടപെട്ട് ആക്ഷേപങ്ങളെല്ലാം നീക്കം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പിണറായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അതിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേസെടുക്കാന്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴി വിശ്വസനീയമല്ലെന്നും അറിയിച്ചിട്ടും പിണറായിയുടെ പക തീര്‍ന്നില്ല. കേസ് സിബിഐയ്ക്ക് വിട്ടു. സിബിഐ അറസ്റ്റ് ചെയ്യും മുന്‍കൂര്‍ ജാമ്യമെടുക്കണമെന്ന് പലരും ഉപദേശിച്ചിട്ടും ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് കൊട്ടാരക്കര കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ആ കേസിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. പരാതിക്കാരി എഴുതിയ കത്തില്‍ കൃത്രിമം കാട്ടിയതില്‍ ഗണേഷിന് പങ്കുണ്ടെന്നാണ് ആരോപണം. പരാതിക്കാരിയുടെ മക്കളില്‍ ഒരാളുടെ പിതാവ് ഗണേഷ്‌കുമാറാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ബഹുമാനം പരമപ്രധാനമാണെന്ന ജി.സുധാകരന്റെ നിലപാട് പ്രസക്തമാകുന്നത് ഇത്തരം കാര്യങ്ങളിലാണ്.
ചുമ്മാ ചീത്തവിളിക്കുന്നതല്ല പാര്‍ട്ടി സ്‌നേഹം, അങ്ങനെ ചീത്ത വിളിക്കുന്നിടത്ത് പുല്ല് പോലും മുളയ്ക്കില്ല, വളരത്തില്ല, നശിക്കുകയോ ഉള്ളൂ എന്നാണ് ജി.സുധാകരന്‍ ആരോപിച്ചത്. ഉമ്മന്‍ചാണ്ടിയെ നിയമസഭയില്‍ വച്ച് രാഷ്ട്രീയ ആക്ഷേപഹാസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. 20 വരിയുളള കവിതയായിരുന്നു. അതിന്റെ കോപ്പി അദ്ദേഹം ചോദിച്ചുവാങ്ങി. പിന്നീട് എന്നെ കണ്ടപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് പറഞ്ഞു. അതായിരുന്നു ആസ്വാദനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോണണ്‍ മേജറുടെ തലമുടിയുമായി അദ്ദേഹത്തിന്റെ അലസമായ മുടിയെ ഉപമിച്ചു. അദ്ദേഹം അത് ആസ്വദിച്ചു തലകുലുക്കി ചിരിച്ചു. രാഷ്ട്രീയവിമര്‍ശനത്തില്‍ ഞങ്ങളാരും വിട്ടുവീഴ്ച കാണിക്കാറില്ല, പക്ഷെ, ആക്ഷേപിക്കില്ല. ഒരു സ്ത്രീയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ആക്ഷേപിച്ചു. എനിക്കതില്‍ വിശ്വാസമില്ല, അത് രാഷ്ട്രീയമില്ല. വ്യക്തിപരമായ വിമര്‍ശനമാണ്. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനമല്ല. അങ്ങനെ വിമര്‍ശിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്രമാണ്. ഞനങ്ങനെ ചെയ്തിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.
സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഉയര്‍ന്നത് രാഷ്ട്രീയ ആരോപണങ്ങളല്ല. വ്യക്തിപരമായ ആക്രമണങ്ങളാണ്. എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുണ്ടായിരുന്നു. അതൊന്നും പറഞ്ഞില്ല. അങ്ങനെ ആക്ഷേപം ഉന്നയിക്കുമ്പോള്‍ പ്രസ്ഥാനത്തിനാണ് ദോഷം സംഭവിക്കുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ നിലവിലെ ജീര്‍ണതയാണ് സുധാകരന്‍ ഉയര്‍ത്തിക്കാട്ടിയത്. യാതൊരു മാന്യതയും മനുഷ്യത്വവും ഇല്ലാതെ അത് പടര്‍ന്ന് പന്തലിച്ചു. കണ്ണൂരിലെ ചില വാ കീറിയ കോടാലി നേതാക്കളാണത് തുടങ്ങിവച്ചത്.

യാതൊരു വസ്തുതയും ഇല്ലാതെ ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതിന് കാലം പിണറായിക്ക് കൃത്യമായ തിരിച്ചടി നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തിയത് പുകമറയായിരുന്നെങ്കില്‍ പിണറായിക്കും ഭാര്യയ്ക്കും മകള്‍ക്കും മകനുമെതിരെ സ്വപ്‌ന സുരേഷ് വെടിക്കെട്ടാണ് തീര്‍ത്തത്. കുവൈറ്റ് രാജാവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കമല സമ്മാനം നല്‍കിയെന്നും വീണാവിജയന് കുവൈറ്റില്‍ കമ്പനി തുടങ്ങാനായിരുന്നു ഇതെന്നും
അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് പിണറായി കുടുംബത്തിനെതിരെ സ്വപ്‌ന അടിച്ചുകസറിയത്. വീണയ്ക്ക് ഷാര്‍ജയില്‍ ഐടി വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയോട് സഹായം തേടിയെന്നാണ് വെളിപ്പെടുത്തില്‍. ക്ലിഫ്ഹൗില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം എംശിവശങ്കറും നളിനി നെറ്റൊയും ഉണ്ടായിരുന്നു. ക്‌ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹവസ്തുക്കള്‍ കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകള്‍ കോടതിയിലുണ്ടെന്നും സ്വപ്ന കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ഭരണാധികാരിയെ സന്തോഷിപ്പിക്കാന്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍ സമ്മാനമായി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചെങ്കിലും ഭരണാധികാരികള്‍ സമ്മാനം കൈപ്പറ്റാറില്ലെന്ന് അറയിച്ച് താന്‍ തടഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇത്തരം നടപടികളില്‍ അതൃപ്തി കാരണം ഐടി സംരഭം തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ രഹസ്യമൊഴി നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയൊടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന ഇക്കാര്യങ്ങള്‍ നല്‍കിയത്. കേരളത്തിലെ ഒരു ഭരണാധികാരിയും കുടുംബവും ഇത്തരത്തില്‍ നാറിയിട്ടില്ല. കുടുംബം മുഴുവന്‍ തട്ടിപ്പ് നടത്തുകയാണെന്നാണ് സ്വപ്‌ന ആരോപിച്ചത്. അതിനെതിരെ ഒരു വക്കീല്‍നോട്ടീസ് പോലും അയയ്ക്കാന്‍ പിണറായിക്കായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (8 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends