അതിഥി തൊഴിലാളി പട്ടിക്കൂട്ടിൽ; പ്രതിമാസ വാടക 500; ഇരുമ്പ് മറയുളള വാതിൽ തുറന്നുനോക്കുമ്പോൾ കാണുന്നത്...! എറണാകുളം പിറവത്ത് നടന്നത് നടുക്കുന്ന സംഭവ വികാസങ്ങൾ

എറണാകുളം പിറവത്ത് നടന്നത് നടുക്കുന്ന സംഭവ വികാസങ്ങൾ ആണ് .അതിഥി തൊഴിലാളി പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് ഈ ദുരവസ്ഥയുടെ കടന്നു പോകുന്നത്. പ്രതിമാസ വാടക നൽകിയാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നത്.
മാസം 500 രൂപയാണ് വാടക നല്കി പട്ടിക്കൂട്ടിൽ കഴിയുന്നത്. പ്രദേശവാസികൾ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഉടമയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട്ടിലായിരുന്നു താമസം. ഇരുമ്പ് മറയുളള വാതിൽ തുറന്നുനോക്കുമ്പോൾ ബംഗാൾ സ്വദേശി ശ്യാം സുന്ദര്‍ കിടക്കുന്ന സ്ഥലം കാണാവുന്നതാണ്.
നാലു വര്‍ഷമായി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട്.പിറവത്തെത്തിയപ്പോൾ കയ്യില്‍ പൈസയില്ല. ഈ വീടിന്റെ ഉടമ 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകുകയായിരുന്നു എന്നാണ് ശ്യാം സുന്ദര്‍ വെളിപ്പെടുത്തിയിരിക്കുന്നത് .
ശ്യാം സുന്ദറിന്റെ നാട്ടിലേക്ക് കൊൽക്കത്തയിൽ നിന്ന് ആറുമണിക്കൂറാണ് ഉള്ളത് . പഠിച്ചിട്ടില്ല . പട്ടിക്കൂടിന് സമീപത്തുള്ള പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് .
അവർ നൽകുന്ന വാടകക്കാശ് നല്കാൻ തനിക്ക് കഴിയില്ല എന്നത് കൊണ്ടാണ് ശ്യാം സുന്ദര്‍ പട്ടിക്കൂടെങ്കിൽ അത് മതി എന്ന ചിന്തയിലേക്ക് എത്തിയത്. ഭക്ഷണം കഴിക്കൽ ഉറക്കം എല്ലാംപട്ടിക്കൂടിനുള്ളിൽ തന്നെയാണ്. പട്ടിക്ക് പുറം ലോകം കാണാൻ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. എന്നാൽ അത് കാർഡ്ബോർഡുവെച്ച് മറച്ചാണ് മഴകൊള്ളാതെ ഇവിടെ ഇരിക്കുന്നത് . പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























