പ്രതിഷേധം പണിമുടക്കിലേക്ക്... നാളെ 108 ആംബുലന്‍സ് സൂചനാ പണി മുടക്കും സെക്രട്ടറിയറ്റ് മാര്‍ച്ചും

പ്രതിഷേധം പണിമുടക്കിലേക്ക്... നാളെ 108 ആംബുലന്‍സ് സൂചനാ പണി മുടക്ക് .എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസ് കമ്പനിക്കെതിരെ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്കെത്തുന്നു.
സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ച് നാളെ സെക്രട്ടറിയറ്റ് മാര്‍ച്ചും സൂചന പണിമുടക്കും നടത്തുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന് (സിഐടിയു) അറിയിച്ചു. കമ്പനിയുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായില്ല. 3.84 കോടി കമ്പനിക്ക് നല്കി, 54 ലക്ഷംകൂടി നല്‍കാമെന്ന് കെഎംഎസ്സിഎല് അറിയിച്ചിട്ടും കമ്പനി ശമ്പളനിഷേധ നിലപാടിലാണ്.
2019 മുതലാണ് കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസ് കമ്പനിക്കാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതില് ഒരു കൃത്യതയും പാലിച്ചിട്ടില്ല. സിഐടിയു പ്രക്ഷോഭം നടത്തിയാണ് എല്ലാ മാസവും ഏഴിനകം ശമ്പളം നല്‍കുമെന്ന ഉറപ്പ് നേടിയത്. അതാണ് ലംഘിക്കുന്നത്.
അതേസമയം നിപാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആംബുലന്‍സുകളെ സമരത്തില്‍നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha

























