സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു വിതരണം 24ന് ആരംഭിക്കും.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു വിതരണം 24ന് തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീട്ടിലും പെന്ഷന് എത്തിക്കും. അതത് മാസം പെന്ഷന് വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്ഷന് നല്കി വരുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha

























