സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഉടന്‍ വര്‍ദ്ധിക്കും...

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഉടന്‍ വര്‍ദ്ധിക്കും... എല്ലാത്തരം സേവനങ്ങള്‍ക്കും ഫീസുകള്‍ വര്‍ദ്ധിപ്പിക്കാനായി ധനവകുപ്പ് മറ്റു വകുപ്പകള്‍ക്ക് അനുമതി നല്കി.
26-നുമുന്പ് അതത് വകുപ്പുകള്‍ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാരിന്റെ വരുമാനം കൂട്ടാനായി മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണിത്. വിദ്യാര്‍ഥികളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകള്‍ കൂട്ടരുതെന്ന് നിര്‍ദേശം നല്കി.
മറ്റിനങ്ങളില്‍ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികള്‍ക്ക് തീരുമാനിക്കാവുന്നതാണ്. വകുപ്പുകളുടെ ഉത്തരവുകള്‍ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂകയുള്ളൂ. ആറുമാസത്തിനകം ഏതിനും വര്‍ദ്ധന വരുത്താവുന്നതാണ്. പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാരിന്റെ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകള്‍ വര്‍ദ്ധിപ്പിക്കണം.
സാധാരണയായി നികുതി, നികുതീതര വരുമാനം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലാണ് പ്രഖ്യാപിക്കുക. ഇത്തവണ നികുതീതര ഇനങ്ങളില്‍ കോടതിഫീസും മോട്ടോര്‍ വാഹനവകുപ്പിന്റെ ചില ഫീസുകളും മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. അതിനുപകരം മന്ത്രിസഭായോഗം തീരുമാനമെടുത്താണ് വര്‍ദ്ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha

























