തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു....

തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു.... മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട എല്ലാവരും നീന്തിക്കയറി. അപകടത്തില്‍ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒരാഴ്ചയിക്കിടെ വള്ളം മറിഞ്ഞ് മൂന്നാമത്തെ അപകട മരണമാണിത്. രണ്ട് ദിവസം മുമ്പും മര്യനാട് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. മര്യനാട് സ്വദേശി സേവ്യര്‍ (62) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ ശക്തമായ തിരയടിയില്‍ പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha

























