ചാലക്കുടി പുഴയില്‍ നാലുപേര്‍ വീണതായി സൂചനകള്‍.... റെയില്‍വേ പാലത്തിലൂടെ നടന്നുപോയവരാണ് പുഴയില്‍ വീണതെന്ന് സംശയം, ലോക്കോ പൈലറ്റിന്റെ മൊഴിയില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു

ചാലക്കുടി പുഴയില്‍ നാലുപേര്‍ വീണതായി സൂചനകള്‍.... റെയില്‍വേ പാലത്തിലൂടെ നടന്നുപോയവരാണ് പുഴയില്‍ വീണതെന്ന്് സംശയം, ലോക്കോ പൈലറ്റിന്റെ മൊഴിയില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു.
പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചാടിയവരെ കണ്ടത്താനായില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.
ചാലക്കുടി റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് സ്വര്‍ണ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് .
അതില്‍ നാലുപേര്‍ പുഴയുടെ ഭാഗത്തേയ്ക്ക് ഓടിപ്പോയ സമയം ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ട്രെയിന്‍ തട്ടി ഇവരിലൊരാള്‍ പുഴയില്‍ വീണു. പിന്നാലെ മൂന്നുപേര്‍ പുഴയിലേയ്ക്ക് എടുത്തുചാടി. ഇക്കാര്യം ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പുഴയിലേയ്ക്ക് തന്നെയാണോ ചാടിയതെന്ന് ലോക്കോ പൈലറ്റിന് വ്യക്തതയില്ലെന്നും വിവരമുണ്ട്.ആരൊക്കയാണ് പുഴയില്‍ ചാടിയതെന്ന വിവരം ലഭ്യമായിട്ടില്ല. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുകയാണെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha

























