Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും.. അർജുന്റെ കുടുംബം ആകെ തളർന്ന നിലയിലാണ്..ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവരും...40 സൈനികർ എത്തിയെങ്കിലും റഡാർ ഇല്ലാത്തത് തടസമായി...

22 JULY 2024 01:58 PM IST
മലയാളി വാര്‍ത്ത

മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ രൂപപ്പെട്ട ദ്വീപുകൾ പോലുള്ള മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും എന്നാണ് പുതിയ നിഗമനം. ഇവിടെ തെരയാൻ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവരും. ബെൽഗാമിൽ നിന്നുള്ള മേജർ അഭിഷേകിന്റെ നേതൃത്വത്തിൽ 40 സൈനികർ എത്തിയെങ്കിലും റഡാർ ഇല്ലാത്തത് തടസമായി. സൈന്യത്തിന്റെ തെരച്ചിലും ഇന്നലെ രാത്രി ഏഴരയോടെ നിറുത്തി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാലാണ് തെരച്ചിൽ നിറുത്തേണ്ടിവന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തിയിരുന്നു. ഇന്നു രാവിലെ തെരച്ചിൽ തുടരും.ശനിയാഴ്ച വൈകിട്ടാണ് മണ്ണിനടിയിൽ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറിൽ ലഭിച്ചത്. ഇവിടത്തെ മണ്ണാണ് ഇന്നലെ നീക്കിയത്.

 

ആറു നാളായിട്ടും അർജുനെ കണ്ടെത്താത്തത് ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത പാലിച്ച അർജുന്റെ കുടുംബം ആകെ തളർന്ന നിലയിലാണ്.ദുരന്തത്തിന് മുമ്പ് അർജുനെയും ലോറിയെയും ഷിരൂരിലെ റോഡരികിൽ കണ്ടതായി ദൃക്‌സാക്ഷികൾ. ദേശീയപാത രണ്ടായി പിരിയുന്നതിന്റെ തൊട്ടുമുമ്പാണ് ലോറി കിടന്നത്. 25 മീറ്റർ മാറി ടാങ്കറും ഉണ്ടായിരുന്നു. 16ന് രാവിലെ അഞ്ചരയ്‌ക്ക് അതുവഴി പോയപ്പോൾ ലോറിയുടെ ക്യാബിനിൽ അർജുൻ ഉറങ്ങുന്നത് കണ്ടെന്ന് സുഹൃത്തും ഡ്രൈവറുമായ സവാദ് പറയുന്നു.അർജുനെ കണ്ടെന്ന് സുഹൃത്ത് വിനീഷും രാവിലെ ലോറി കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷിയും പറഞ്ഞു.

കിടക്കാൻ പോവുകയാണെന്ന് പുലർച്ചെ മൂന്നരയ്‌ക്ക് സുഹൃത്തായ ഡ്രൈവറോട് അർജുൻ പറഞ്ഞിരുന്നു. ഇവിടെ ലക്ഷ്മണയുടെ ചായക്കടയുടെ അടുത്ത് അർജുൻ ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണമാണിത്.''രക്ഷാദൗത്യത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. എൻ.ഡി.ആർ.എഫും സൈന്യവും സർക്കാർ സംവിധാനങ്ങൾ മുഴുവനും തെരയുന്നുണ്ട്. കുടുംബത്തിന്റെ വിഷമം മനസിലാക്കുന്നു. എന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,പറഞ്ഞരിക്കുന്നത്. അർജുനയുള്ള തെരച്ചിലിൽ വലിയ അനാസ്ഥ കാട്ടിയ കർണാടക സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിലും വൻ പ്രതിഷേധം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഫേസ് ബുക്ക്, ഇൻസ്റ്റാ പേജുകളിൽ 'സേവ് അർജുൻ' പോസ്റ്ററുകൾ നിറഞ്ഞു. കന്നഡയിലും പ്രതിഷേധ വാക്യങ്ങൾ പോസ്റ്റ് ചെയ്തു.

 

ദുരന്ത സ്ഥലത്ത് സെൽഫിയെടുത്ത് രസിച്ച ഉത്തര കന്നഡ എസ്പി എം നാരായണ ക്കെതിരെയും സമാനമായ സൈബർ പ്രതിഷേധമാണ് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിലെ കേരള മാതൃക ഉയർത്തിക്കാട്ടിയും കർണാടകയിലെ കോൺഗ്രസിൻ്റെ പരാജയവും പ്രതിഷേധക്കാർ കമൻ്റുകളിലൂടെ ചർച്ചയാക്കി.കേരളത്തിലെ മാധ്യമങ്ങൾ എത്തുമ്പോൾ മാത്രമാണ് ഊർജിതമായ മണ്ണു നീക്കൽ നടക്കുന്നത് എന്നും, അല്ലാത്തപ്പോൾ ഒന്നോ രണ്ടോ ജെസിബി മാത്രമാണ് സ്ഥലത്തുള്ളതെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ.ഞായർ രാവിലെ പോലും വേണ്ടത്ര ലോറിയും ജെസിബിയും സ്ഥലത്തുണ്ടായില്ല. ആധുനിക ഉപകരണങ്ങൾ എത്തിച്ചില്ല. ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അൽപ്പമെങ്കിലും അനക്കമുണ്ടായത്.ലോറിയുടമ മനാഫിനെ പൊലീസ് മർദ്ദിച്ചു. ഞങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെ തട്ടിക്കയറുകയാണ് പൊലീസെന്നും - ജിതിൻ പറഞ്ഞു.

 

സഹോദരൻ അഭിജിത്തും ബന്ധു നിവേദും ലോറി ഉടമ മനാഫും തിരച്ചിൽ സ്ഥലത്തുണ്ട്‌. കരയിലെ തെരച്ചിൽ സൈന്യം നിർത്തിയെങ്കിലും തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. തിങ്കളാഴ്ച തിരച്ചിൽ തുടാൻ സൈന്യം അനുമതി നൽകിയിട്ടുണ്ടെന്ന്‌ രഞ്ജിത്ത് പറഞ്ഞു.ഉത്തരകന്നഡ ജില്ലയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ് രഞ്ജിത്ത് ഇസ്രായേല്‍. ‘ദുരന്ത ഭൂമിയിലെ രക്ഷകന്‍’ ആണ് രഞ്ജിത് ഇസ്രയേല്‍. രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍, ആപത്ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന മലയാളിയാണ് രഞ്ജിത്. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ ‘സൂപ്പര്‍ മാന്‍’.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (2 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (4 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (8 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (8 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends