രാജ്യത്തെ 20 സ്മാര്‍ട്ട് സിറ്റികകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ഇന്നു പുറത്തു വിടും

സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന രാജ്യത്തെ ആദ്യ 20 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ ഇന്നു പുറത്തുവിടും. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. രാജ്യത്തെ 97 നഗരങ്ങളാണ് സ്മാര്‍ട്ട് സിറ്റി ചലഞ്ചില്‍ പങ്കെടുത്തത്. ഇതില്‍ ആദ്യ 20 സ്ഥാനത്തെത്തിയ നഗരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
സ്മാര്‍ട്ട് സിറ്റികളാക്കുന്ന നഗരങ്ങളില്‍ ശുദ്ധജലം, വൈദ്യുത വിതരണം, പൊതുശുചിത്വം, മാലിന്യസംസ്‌കരണം, പൊതുഗതാഗതം, ഐടി, ഇ-ഗവേണന്‍സ് തുടങ്ങി അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും. വരുംവര്‍ഷങ്ങളില്‍ 40 നഗരങ്ങള്‍ വീതം സ്മാര്‍ട്ട്‌സിറ്റി പദവിയിലെത്തും. രാജ്യത്ത് 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രകാരമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























