എം.ശിവശങ്കറിന് ശേഷം ഡോ.കെ. വാസുകിയെ പിണറായി വിജയൻ സ്വന്തം മകളുടെ ചാവേറാക്കുമോ? വാസുകി ഐ. എ. എസിനെ നിയമിച്ച നീക്കം മകളുടെ ബിസിനസ് സംരംഭങ്ങളെ, സഹായിക്കാനാണെന്ന സംശയമാണ് സർക്കാർ - സി. പി. എം തലങ്ങളിൽ ഉണ്ടായിരിക്കുന്നത്...

എം.ശിവശങ്കറിന് ശേഷം ഡോ.കെ. വാസുകിയെ പിണറായി വിജയൻ സ്വന്തം മകളുടെ ചാവേറാക്കുമോ? വിദേശകാര്യ സെക്രട്ടറിയായി ഡോ.കെ. വാസുകി ഐ. എ. എസിനെ നിയമിച്ച നീക്കം മകളുടെ ബിസിനസ് സംരംഭങ്ങളെ സഹായിക്കാനാണെന്ന സംശയമാണ് സർക്കാർ - സി. പി. എം തലങ്ങളിൽ ഉണ്ടായിരിക്കുന്നത്. പൊതുഭരണ വകുപ്പിൻറെ ഉത്തരവ് സർക്കാർ ഉന്നതർ തന്നെയാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിക്കാൻ പിണറായി സർക്കാർ നീക്കം തുടങ്ങി. ഇല്ലെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്നും പണി കിട്ടുമെന്ന് വ്യക്തമായിട്ടുണ്ട്. വിദേശകാര്യവകുപ്പ് രൂപീകരിക്കാൻ കേരളം മറ്റൊരു രാജ്യമല്ലകേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് സംസ്ഥാനത്ത് വിദേശകാര്യം നോക്കാന്‍ സെക്രട്ടറിയെ നിയമിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനമാണ്..
കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്ന, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന ഒന്നാണ് പിണറായി സര്‍ക്കാരിന്റെ നടപടി.തൊഴില്‍ വകുപ്പ്, നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് ഈ 15നാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം വിവാദ ഉത്തരവ് ഇറക്കിയത്. നിലവിലുള്ള ചുമതലകള്‍ക്കു പുറമേ വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കെ. വാസുകി വഹിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്നുമാണ് ഉത്തരവില്‍. കൂടാതെ വിദേശകാര്യ മന്ത്രാലയം, വിവിധ വിദേശ മിഷനുകള്‍, എംബസികളുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിദേശ സഹകരണ കാര്യങ്ങളില്‍ സഹായിക്കണമെന്നും ഉത്തരവിലുണ്ട്.നിലവില്‍ സെക്രട്ടറി പദവിയിലുള്ള ആള്‍ക്ക് മറ്റൊരു വകുപ്പിന്റെ അധിക ചുമതല നല്കുന്നത് ആ വകുപ്പിന്റെ സെക്രട്ടറി പദവി നല്കുന്നതിനു തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പരിധിയിലുള്ളതാണ് വിദേശ കാര്യം.
അതില്‍ സെക്രട്ടറിയെ നിയമിക്കാനോ മറ്റ് രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരമില്ല.ഭരണഘടന പ്രകാരം പൂര്‍ണ ചുമതല വിദേശകാര്യ മന്ത്രാലയത്തിനാണ്. അതായത് ഭരണഘടന വരെ ലംഘിച്ചാണ് വിദേശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സംസ്ഥാനം സെക്രട്ടറിയെ നിയമിച്ചത്.വാസുകിയെ മേയ് 22നാണ് നോര്‍ക്ക റൂട്ട്‌സിന്റെ സെക്രട്ടറിയാക്കി ഉത്തരവിറക്കിയത്. പിന്നാലെ വിദേശകാര്യ ഏകോപനത്തിന്റെ ചുമതല കൂടി നല്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നടപടികളാണ് ഭരണതലത്തിലുണ്ടാകുന്നതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 2021ല്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണുരാജാമണിക്ക് ചീഫ് സെക്രട്ടറിയുടെ പദവി നല്കി സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായി ദല്‍ഹിയില്‍ നിയമിച്ചിരുന്നു.
വാസുകിക്ക് ഇപ്പോള്‍ നല്കിയിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു നിയമനം.എന്നാല്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കാന്‍ മാത്രമാണ് സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ക്ക് കഴിഞ്ഞത്. പിന്നാലെ വേണുരാജാമണിയെ പദവിയില്‍ നിന്നു മാറ്റി. അതിനുശേഷമാണ് വാസുകിയെ നിയമിച്ചത്.നേരത്തേയും പിണറായി സര്‍ക്കാര്‍ വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചത് വിവാദമായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധങ്ങള്‍, യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നിന്നു വീടു നിര്‍മാണത്തിന് പണം എത്തിച്ചതും നോമ്പിന് സക്കാത്ത് നല്കിയതും ഖുറാന്‍ എത്തിച്ചതും ഏറെ വിവാദമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിദേശകാര്യ ചട്ട ലംഘനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വിദേശകാര്യ വകുപ്പില്‍ സംസ്ഥാനത്തിന് ചുമതലയില്ലെന്ന് വ്യക്തമാക്കിയതുമാണ്.
എന്നിട്ടും വിദേശകാര്യവകുപ്പ് രൂപീകരിച്ചു. കേരള സക്കാർ -വിദേശകാര്യ മന്ത്രാലയം രൂപീകരിക്കുന്നു എന്ന വാർത്ത കേന്ദ്രസർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞ്ഞെട്ടിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയും ധൈര്യമോ എന്ന് ചിന്തിക്കുകയാണ് കേന്ദ്ര സർക്കാർ .വിദേശ രാജ്യങ്ങളുമായി ബനധപ്പെട്ട കാര്യങ്ങൾക്കെല്ലാം സംസ്ഥാനങ്ങൾ ആശ്രയിക്കേണ്ടത് കേന്ദ്രസർക്കാരിനെയാണ്. എന്നാൽ കേരളം കേന്ദ്രത്തെ ഇത്തരം കാര്യങ്ങൾക്കൊന്നും ബന്ധപ്പെടാറേയില്ല. അതാണ് കേന്ദ്രത്തെ അത്ഭുതപ്പെടുക്കുന്നത്. ലോകകേരള സഭ പോലുള്ള ചടങ്ങുകൾ നടത്താനുള്ള അധികാരം കേരള സർക്കാരിനില്ല. എന്നിട്ടും കേന്ദ്രത്തെ വെല്ലുവിളിച്ചു കൊണ്ട് കേരളം ഈ പരിപാടികൾ നടത്തുന്നു. ഇത്തരം സംരംഭങ്ങൾക്ക് മുമ്പോ പിമ്പോ മുഖ്യമന്ത്രിയോ പരിവാരങളോ കേന്ദ്രവുമായി കൂടിയാലോചനകൾ നടത്താറുമില്ല.
കേരളത്തിൻ്റെ വിദേശതാൽപ്പര്യങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിക്കുള്ളത് മകളുടെ വിദേശ ബിസിനസ് ബന്ധങ്ങളാണ് എന്നാണ് കേന്ദ്രസർക്കാർ മനസിലാക്കിയിരിക്കുന്നത്. മുമ്പ് എം ശിവശങ്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹമാണ് മകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചിരുന്നത്. മുഖ്യമന്ത്രിയെ സഹായിച്ചു സഹായിച്ച് അദ്ദേഹം വഴിയാധാരമായി. . ഇന്ന് അദ്ദേഹം എവിടെയാണെന്ന് പോലും ആർക്കുമറിയില്ല. ആ മനുഷ്യൻറെ ഗതി വാസുകിക്കും വരുമോ എന്നാണ് കണ്ടറിയേണ്ടത്. എന്നാൽ വാസുകിയെ അത്രയെളുപ്പം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വിധേയയാക്കാൻ കഴിയില്ലെന്നാണ് മനസിലാക്കുന്നത്. ശിവശങ്കറിന് മുഖ്യമന്ത്രിയുമായുള്ള വ്യക്തിബന്ധമാണ് വിനയായത്.മുഖ്യമന്ത്രിയുടെ എല്ലാ ഹുഡായിപ്പുകൾക്കും നേതൃത്വം നൽകിയ എം.ശിവശങ്കരനെ മുഖ്യമന്ത്രി തേച്ചെന്ന് പറഞ്ഞാൽ മതി.
എല്ലാം ശിവശങ്കറിൻറെ തലയിൽ ചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവിൽ സ്വപ്ന സുരേഷ് മാത്രമല്ല പിണറായിയും രക്ഷപ്പെട്ടു. അകത്തായത് ശിവശങ്കർ മാത്രമാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന തൻ്റെ ആത്മകഥയിൽ പറയുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത്.
എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സ്വപ്നയുടെ പുസ്തകത്തിൽ പറയുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ബാഗ് മറന്നു വച്ചതല്ല മറന്നുവയ്പ്പിച്ചതാണെന്ന സംശയം പുസ്തകം അവശേഷിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പണമടങ്ങുന്ന ബാഗുമായി വരുന്നത് റിസ്ക്കാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ ശിവശങ്കർ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്ന് സ്വപന മുമ്പ് അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നു.ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. തന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. തൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു.
സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന ഓര്‍ത്തെടുക്കുന്നു.പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന നൽകിയ പേര്. സ്വര്‍ണക്കടത്ത് കേസിൻ്റെ തൻ്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം.ശിവശങ്കര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി ഹബ്ബ് തുടങ്ങാൻ ഷാർജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഒരു ആരോപണം.
ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രാജകുടുംബം എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ, രാജ കുടുംബം വരുമ്പോള്‍ എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എങ്ങനെ എന്നൊക്കെ കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചു. ഇതിൻ്റെയെല്ലാം തെളിവുകൾ കേന്ദ്ര ഏജൻസികളുടെ കൈയിലുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിദേശത്ത് ഐടി ഹബ്ബ് തുടങ്ങാന്‍ സ്പോണ്‍സറായി ഒരുപാട് വലിയ വിദേശ വ്യവസായികളെ കിട്ടും. പക്ഷേ, അതിലെ ഇടപാടുകള്‍ ഇവിടെ ചര്‍ച്ചയാകും. ഷാര്‍ജ രാജകുടുംബത്തിലെ ഒരാള്‍ സ്പോണ്‍സറായാല്‍ അതിന് വലിയ പരിരക്ഷ ലഭിക്കും.
രഹസ്യങ്ങളൊന്നും കണ്ടെത്താന്‍ ആര്‍ക്കും സാധിക്കില്ല. ഹെര്‍ ഹൈനസിന് നല്‍കാനായി ആഭരണപ്പെട്ടി വരെ കരുതിവച്ചിരുന്നു. എന്നാല്‍, അവര്‍ ഗവര്‍ണറുടെ അതിഥികള്‍ ആയിരുന്നതിനാല്‍ ടൂര്‍ പ്രോഗ്രാമില്‍ ക്ലിഫ് ഹൗസ് ഉള്‍പ്പെട്ടില്ല.ആ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം ഷെയ്ഖിന്‍റെ വാഹനവ്യൂഹത്തെ റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍, കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല, സമ്മാനമായി കരുതിയ ആഭരണപ്പെട്ടി സ്വീകരിച്ചില്ലെന്നും സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തില്‍ പറയുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ,സർക്കാരിന്റെ തന്നെ സമ്മർദ്ദ ഫലമായി നൽകിയതാണെന്ന് പുസ്തകത്തിൽ സ്വപ്ന കുറ്റപ്പെടുത്തുന്നു.
എല്ലാ കാര്യങ്ങളിലും കെടി ജലീൽ, നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു.എന്നാൽ സി പി എമ്മിൻെറ സാധാരണ പ്രവർത്തകർ തീർത്തും നിരാശരാണ്. തങ്ങൾ കെട്ടിപൊക്കിയ ബിംബം വീണുടയുന്നതിൽ അവർ അസ്വസ്ഥരാണ്.അതേസമയം ശിവശങ്കരൻ ഇപ്പോഴും മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം സംസാരിക്കുന്നില്ല. സംസാരിച്ചാൽ മുഖ്യമന്ത്രിയുടെ കൊട്ടാരം തകർന്നു വീഴും. ശിവശങ്കരൻ സംസാരിക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഉറപ്പുണ്ട്.കാരണം ശിവശങ്കരൻ്റെ ചരട് മുഖ്യമന്ത്രിയുടെ കൈയിൽ ഭദ്രമാണ്. മുമ്പ് ശിവശങ്കർ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കലിന് ശ്രമിച്ചതാണ്. എന്നാൽ മുഖ്യമന്ത്രിക്ക് അന്ന് ശിവശങ്കരനെ ഭയമായിരുന്നു.എന്നാൽ ശിവശങ്കറിൻെറ തലയിൽ ആരോപണങ്ങൾ കെട്ടിവച്ചില്ലെങ്കിൽ തൻ്റെ പേൾക്ക് ആരോപണത്തിൻെറ മുൾമുന ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി കരുതി.. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.
മുൻ സെക്രട്ടറിയെ കേന്ദ്ര ഏജൻസികൾക്ക് മുന്നിലും പിണറായി എറിഞ്ഞു കൊടുത്തു. .ക്ലിഫ് ഹൗസിൽ നടന്ന രാജകുടുംബത്തിൻെറ ചർച്ച ഉൾപ്പെടെ എല്ലാം ആസൂത്രണം ചെയ്തത് ശിവശങ്കറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനും കുടുംബവും ഇത്തരം ചർച്ചകളിലൊന്നും പങ്കെടു ത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവുകൾ മുഖ്യമന്ത്രിക്ക് അനുകൂലമാണ്. ചുരുക്കി പറഞ്ഞാൽ വീണാ വിജയനെ ഐ.ടി. സംരംഭകയാക്കാനുള്ള ധ്യതി ശിവശങ്കറിനാണെന്ന് തോന്നി പോകും.മുമ്പുള്ളതുപോലെ ബുദ്ധി പൂർവമാണ് മുഖ്യമന്ത്രി ഇക്കുറിയും പെരുമാറിയിട്ടുള്ളത്. ഒന്നിലും തൻ്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകാതിരിക്കാൻ പിണറായി ശ്രമിച്ചിട്ടു ണ്ട്. ഇപ്പോൾ വാസുകിക്കെതിരെ തിരിക്കുന്നതും ഇതേ തന്ത്രമാണ്.
https://www.facebook.com/Malayalivartha

























