കേരളത്തിനായ് നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സുരേഷ് ഗോപിയോട് പിണറായി...! യൂ ടേണടിച്ച വിജയന്‍ സഖാവിനെ തോട്ടിലെറിഞ്ഞ് കേന്ദ്ര മന്ത്രി. നിര്‍മല സീതാരാമന്‍ ബജറ്റ് പെട്ടി പൊട്ടിക്കാറായപ്പോള്‍ കേരള സര്‍ക്കാരിന് സുരേഷ് ഗോപിയോട് വല്ലാത്ത സ്‌നേഹം ? കേന്ദ്ര സഹമന്ത്രിയെ ചൊടിപ്പിക്കാന്‍ നില്‍ക്കരുതെന്ന് സൈബര്‍ അണികള്‍ക്ക് ഗോവിന്ദന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപി നമ്മുടെ കേന്ദ്ര മന്ത്രിയെന്ന് യൂ ടേണടിച്ച് പിണറായി സര്‍ക്കാര്‍. അത് നിര്‍മ്മല സീതാരാമന്‍ ബജറ്റ് പെട്ടി പൊട്ടിക്കാന്‍ നേരമായപ്പോഴാണ് പിണറായി കൂട്ടത്തിന് ഓര്‍മ്മ വന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായ് ഇനി യുദ്ധത്തിന് വയ്യെന്ന് കെ എന്‍ ബാലഗോപാല്‍ പിണറായിയോട് തറപ്പിച്ച് പറഞ്ഞു. ഈ ഘട്ടത്തില്‍ അനുനയ നീക്കമേ പോംവഴിയുള്ളുവെന്ന് ബോധ്യമായി. സുരേഷ് ഗോപിയെ തണുപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് സിപിഎം. സംഘി ഗോപി, ചെമ്പ് ഗോപി വിളി വേണ്ട സൈബറിടത്തില്‍ കേന്ദ്ര മന്ത്രിയ്ക്ക് നേരെ പരിഹാസവും വേണ്ടെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് സിപിഎം. സുരേഷ് ഗോപിയെ ചൊടിപ്പിക്കാന്‍ നില്‍ക്കരുതെന്നാണ് ഗോവിന്ദന്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.
കേരളത്തിനായ് നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സുരേഷ് ഗോപിയോട് പിണറായി. കേന്ദ്ര സഹമന്ത്രി ആട്ടാതിരുന്നാല്‍ അത് മഹാഭാഗ്യം. കാര്യം കാണാന്‍ സുരേഷ് ഗോപി അല്ലാത്തപ്പോള്‍ ചെമ്പ് ഗോപി അതാണല്ലോ സിപിഎം രീതി. കേരളത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന് തനിക്കറിയാം അതിന് പിണറായീടെ സഹായം വേണ്ടെന്ന ലൈനില്‍ സുരേഷ് ഗോപി. യൂ ടേണടിക്കാന്‍ പിണറായി കൂട്ടത്തെ കഴിഞ്ഞേ മറ്റാരും ഉള്ളു. കൂട്ടം കൂടി സുേരഷ് ഗോപിയെ മാത്രമല്ല ആ കുടുംബത്തേയും അങ്ങേയറ്റം ആക്ഷേപിച്ചിട്ടാണ് ഇപ്പോള്‍ കാലുപിടിക്കാന്‍ പോകുന്നത്. കേരളത്തിന് വേണ്ടി കഴിവിന്റെ പരമാവധി ചെയ്യും സുരേഷ് ഗോപി അത് മലയാളികള്‍ക്ക് നന്നായി അറിയാം. അതിനിടയില്‍ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ പിണറായി നുഴഞ്ഞുകയറണ്ട.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതില്‍ കേന്ദ്രം ആവേശത്തിലാണ്. അതുകൊണ്ട് നിര്‍മലയുടെ ബജറ്റ് പെട്ടിയില്‍ കേരളത്തിന് കാര്യമായി എന്തെങ്കിലുമൊക്കെ കാണുമെന്ന് പിണറായി കണക്ക് കൂട്ടുന്നത്. വന്‍കിട വികസന പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റില്‍ നീക്കിയിരിപ്പുണ്ടാകുമോയെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ഉറ്റുനോക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും കോണ്‍ഗ്രസ് എംപി കെ.സി.വേണുഗോപാലിനോടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ഹമായ വിഹിതം നേടണമെന്ന് ഉറച്ചാണ് പാര്‍ട്ടി വ്യത്യാസമില്ലാതെയുള്ള ഈ നീക്കം. രാഷ്ട്രീയ പോരില്‍ ആവശ്യങ്ങള്‍ നഷ്ടമാകുന്നത് അവസാനിപ്പിക്കാന്‍ അനുരഞ്ജനത്തിന്റെയും പ്രതിപക്ഷത്തെ ചേര്‍ത്തുനിര്‍ത്തിയുള്ള സമ്മര്‍ദ്ദത്തിന്റെയും സമീപനമാണ് സര്‍ക്കാരിന്. അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം ഉദ്ഘാടന സമയത്ത് കോണ്‍ഗ്രസിനേയും സുരേഷ് ഗോപിയേയും അടുപ്പിക്കാതിരുന്ന സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ ഇരുവരുടേയും പിന്നാലെ പോകുകയാണ്. സുരേഷ് ഗോപി കാലുമടക്കി തൊഴിക്കുമോ എന്തോ. കാരണം ഇതുവരെ സുരേഷ് ഗോപിയെ സൈബറിടത്തിലും അല്ലാതെയും ദ്രോഹിക്കാവിന്നതിന്റെ പരമാവധി ദ്രോഹിച്ചു. എന്നിട്ടാണ് ഇപ്പോള്‍ ചക്കര വര്‍ത്താനം പറഞ്ഞോണ്ട് ചെല്ലുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നല്‍കിയിട്ടുള്ളത്. എയിംസ് ഇത്തവണ കിട്ടുമെന്നും വലിയ പ്രതീക്ഷയുണ്ട്. എയിംസിന്റെ ക്രെഡിറ്റിനു വേണ്ടി സംസ്ഥാനത്ത് ഒരു ഡസന്‍ നേതാക്കള്‍ ഇപ്പോഴേ തയാറായി നില്‍പ്പുണ്ട്. എയിംസ് കിട്ടിയാല്‍ അത് ഏത് ജില്ലയിലാകും എന്നത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയില്‍വേ നവീകരണം, റബറിന്റെ താങ്ങ് വില ഉയര്‍ത്തല്‍, പരമ്പരാഗത മേഖലയുടെ നവീകരണം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സഹായങ്ങള്‍ തുടങ്ങിയവയും സംസ്ഥാനത്തിന്റെ ആവശ്യങ്ങളായുണ്ട്.
ഇതിനിടെ കേന്ദ്ര മന്ത്രി ഗഡ്കരിയുമായുള്ള ബന്ധം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ രണ്ടു പ്രധാന ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ആദ്യഘട്ടനടപടികള്‍ ദേശീയപാത അതോറിറ്റി തുടങ്ങുമ്പോള്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം പുതിയ തലത്തിലെത്തും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലാണ് ഗഡ്ഗരി. അതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിയ ശേഷം ഗഡ്ഗരിയുടെ സഹായം കേരളത്തിന് ഏറെ കിട്ടി. ദേശീയ പാതാ വികസനത്തിനും ഈ ബന്ധം ഗുണകരമായി. അത് വീണ്ടും കേരളത്തിന് താങ്ങാവുന്നുവെന്ന വിലയിരുത്തലാണ് പുതിയ പദ്ധതികളിലുള്ളത്. അതിവേഗ തീരുമാനങ്ങള്‍ ബാക്കിയുള്ള റോഡ് വികസനത്തിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എറണാകുളം ബൈപ്പാസ്, കൊല്ലംചെങ്കോട്ട പാത എന്നിവയുടെ നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളാണ് ഒരുമാസത്തിനകം തുടങ്ങുന്നത്. എന്നാല്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പുതിയ പാതയില്‍ തീരുമാനം വന്നിട്ടുമില്ല. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിലും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 44.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എറണാകുളം ബൈപ്പാസ്. 61.62 കിലോമീറ്ററാണ് ചെങ്കോട്ട പാതയുടെ നീളം. തിരുവനന്തപുരംഅങ്കമാലി എക്‌സ്പ്രസ് വേയുടെ പദ്ധതിപ്രഖ്യാപനവും വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുപാതകളുടെ നിര്‍മാണസാമഗ്രികളുടെ ജി.എസ്.ടി. വിഹിതവും മണ്ണിന്റെയും കല്ലിന്റെയും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാനം ഉത്തരവിറക്കിയതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. 741.35 കോടിരൂപയുടെ സാമ്പത്തികബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. കേരളത്തിന്റെ വികസനത്തില്‍ തിരുവനന്തപുരംഅങ്കമാലി എക്‌സ്പ്രസ് വേ അതിനിര്‍ണ്ണായകമായി മാറും.
രണ്ട് പതാകള്‍ക്കായി മൂന്ന്എ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവര്‍ 21 ദിവസത്തിനകം പരാതി നല്‍കണം. 287 ഹെക്ടര്‍ സ്ഥലമാണ് അങ്കമാലിമുതല്‍ കുണ്ടന്നൂര്‍വരെയുള്ള എറണാകുളം ബൈപ്പാസിനായി ഏറ്റെടുക്കേണ്ടത്. 187 ഹെക്ടര്‍ സ്ഥലമാണ് കടമ്പാട്ടുകോണംമുതല്‍ ഇടമണ്‍വരെയുള്ള ചെങ്കോട്ട പാതയ്ക്കുവേണ്ടത്. വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലും അവസാനഘട്ടത്തിലാണ്. ഇതിനൊപ്പം പുനലൂരും പുതിയ റോഡ് പരിഗണനയിലുണ്ട്.
പുനലൂരില്‍ ഇപ്പോഴുള്ള ദേശീയപാതയ്ക്കു സമാന്തരമായി പുതിയ ബൈപ്പാസിനുള്ള സാധ്യതയും ദേശീയപാത അതോറിറ്റി തേടുന്നുണ്ട്. 12 കിലോമീറ്ററാണ് നീളം. ടൗണ്‍ ഒഴിവാക്കിയാണ് നിര്‍മാണം. പദ്ധതി റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക്, സംസ്ഥാനവിഭാഗം സമര്‍പ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനകം ഇതിനുള്ള അനുമതി ലഭിച്ചേക്കും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിലും ജി.എസ്.ടി.യും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാനം ഉത്തരവിറക്കിയേക്കും. സര്‍വീസ് റോഡ് നിര്‍മാണത്തിനും സ്ഥലമേറ്റെടുപ്പിനുമുള്ള ചെലവ് സംസ്ഥാനം വഹിക്കും. തവണവ്യവസ്ഥയില്‍ പണം ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം കൈമാറും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിന് ഏറെ പ്രധാന്യമുണ്ട്. പ്രധാനപാതയുടെ സ്ഥലമേറ്റെടുപ്പും നിര്‍മാണവും പൂര്‍ണമായും ദേശീയപാത അതോറിറ്റി നിര്‍വഹിക്കും. ഏകദേശം 8000 കോടിരൂപയാണ് 63 കിലോമീറ്റര്‍ നീളംവരുന്ന വിഴിഞ്ഞംനാവായിക്കുളം റിങ് റോഡിന്റെ ചെലവ്. ഈ റോഡില്‍ നിന്നും അങ്കമാലിയിലേക്കുള്ള എക്‌സ്പ്രസ് വേ തുടങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ അരുവിക്കരയില്‍ നിന്നാകണം അങ്കമാലിയിലേക്കുള്ള പുതിയ റോഡെന്ന വാദവും സജീവമാണ്. എല്ലാ ഘടകങ്ങളും പരിഗണിച്ചാകും റൂട്ടില്‍ കേന്ദ്ര അന്തിമ തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha