അർജുനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി
ദുരന്തമുഖത്ത് നിന്നും അർജുനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിൽ നിർണായകമായ ചില വിവരങ്ങൾ പുരത്ത് വരുന്നു. തുടക്കം മുതൽ തന്നെ കർണാടക ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് നമ്മൾ മനസിലാക്കിയതാണ്. രക്ഷാപ്രവർത്തനത്തിന്റെ സുവർണ്ണ മണിക്കൂറുകൾ നഷ്ടമാക്കിയവരാണ് അവർ.
ഇപ്പോൾ ഇതാ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു എന്ന പരാതി ശക്തമായിരിക്കുകയാണ് .
മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്, നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്നാണ് പരാതി .
എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ബിജു കക്കയം. രഞ്ജിത്ത് ഇസ്രായേലിന് മർദനമേറ്റെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha