സി പി എം നേതാക്കളെ എസ് എന്‍ ഡി പി നേതാക്കള്‍ പരിഹസിക്കുന്നു, ഗോവിന്ദന് കലി തുള്ളി രംഗത്ത് ! വെള്ളാപ്പള്ളി കുടുംബം എസ് എന്‍ ഡി പിയെ കാവി വല്കരിക്കുന്നു, ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നു.

വെള്ളാപ്പള്ളി നടേശനും എംവി ഗോവിന്ദനും നേര്‍ക്കുനേര്‍ പോരില്‍. വെള്ളാപ്പള്ളി കുടുംബം എസ് എന്‍ ഡി പിയെ കാവി വല്കരിക്കുന്നു അതിന് അനുവദിക്കില്ലെന്ന് സി പി എം. ലോകസഭ തെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ ഇടതിനെ തോല്പിച്ചത് ഈവവസമുദായം വോട്ട് മറിച്ചിട്ടാണെന്ന് ഗോവിന്ദന്റെ കരച്ചില്. ആലപ്പുഴയില്‍ ഈവവ വോട്ട് ശോഭ സുരേന്ദ്രന് പോയെന്ന് ഉറഞ്ഞ് തുള്ളി സിപിഎം. ആ തുള്ളല്‍ ഇപ്പോള്‍ വലിയ വാക്പോരില്‍ എത്തി നില്ക്കുന്നു.
എസ്.എന്‍.ഡി.പി. നേതാക്കള്‍ സി.പി.എമ്മിനെതിരേയും വ്യക്തിപരമായും വിമര്‍ശനങ്ങള്‍ നടത്തുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എസ്.എന്‍.ഡി.പി. രൂപീകരിക്കുമ്പോള്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സജീവമായി ഉയര്‍ത്തിപ്പിടിച്ചുവെന്നും എസ്.എന്‍.ഡി.പിയെ കാവി വത്കരിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
മത സൗഹാര്‍ദ്ദത്തിന്റേയും മതനിരപേക്ഷതയുടേയും നിലപാടുകളാണ് എസ്.എന്‍.ഡി.പി. എല്ലാ കാലത്തും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ബി.ഡി.ജെ.എസിന്റെ രൂപീകരണത്തോടെ അതിന് മാറ്റം വന്നുവെന്നും ആര്.എസ്.എസ്. അജണ്ട എസ്.എന്‍.ഡി.പി. മേഖലയില്‍ നടന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാതീയമായി പിളര്‍ത്തി വര്‍ഗീയമായി യോജിപ്പിക്കുക എന്ന നയമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി കൈകാര്യം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതി ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതരാഷ്ട്രവാദികളുമായി മുസ്ലിം ലീഗ് യോജിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച എം.വി. ഗോവിന്ദന്, ഈ നിലപാടിനെ ശക്തമായി തുറന്നു കാണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുഭാഗത്ത് ന്യൂനപക്ഷ വര്ഗീയതയുവുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ രണ്ട് വര്‍ഗീയതകള്‍ തമ്മിലുള്ള മത്സരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്നതിനുള്ള പ്രവര്‍ത്തനവും സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കാസ ഉള്‍പ്പെടെ ക്രിസ്തീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ നിലപാട് സ്വീകരിക്കുന്ന വിഭാഗവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എല്ലാവരും എതിര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























