ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാര്‍ യാത്രികന് മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാര്‍ യാത്രികന് മരിച്ചു. കുമളി 66-ാം മൈലിന് സമീപം ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറില്‍ ആളുള്ളതായി കണ്ടെത്തിയത്. ആദ്യം രണ്ടുപേര്‍ കാറിലുണ്ടായിിരുന്നു എന്നായിരുന്നു സംശയമെങ്കിലും പിന്നീട് ഒരാള്‍ മാത്രമേ ഉള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അറുപത്തിയാറാം മൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് കാറിന് പിന്നില്‍ വരികയായിരുന്ന ബൈക്ക് യാത്രക്കാരന് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഡ്രൈവറോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു, ഇതിനിടെ കാറില്‍ അതിവേഗം തീ പടരുകയും നിയന്ത്രണം വിട്ട് നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
https://www.facebook.com/Malayalivartha

























