Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിശ്വാസികളേ ഇതിലേ ഇതിലേ... എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; വിവാദമായ ഇ പി ജയരാജന്‍ - പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല

23 JULY 2024 10:51 AM IST
മലയാളി വാര്‍ത്ത

ലേക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കര്‍ശന നിലപാടിലേക്ക് സിപിഐഎം. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകള്‍ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളില്‍ വര്‍ഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല.

ആരാധനാലയങ്ങളില്‍ ആര്‍ക്കും പോകാം. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍ ധാരാളം ഉണ്ട്. പാര്‍ട്ടി മെമ്പറാകുന്നത് ആരാധനാലയത്തില്‍ പോകുന്നതില്‍ തടസമല്ല. വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

 



തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയുടെ നേതാക്കള്‍ സിപിഎം വിമര്‍ശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി നേതാക്കള്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പോലും നടത്തുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതില്‍ വിമര്‍ശനം തുടരും. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിം ലീഗിന്റെ വര്‍ഗ്ഗീയ നിലപാടിനെ തുറന്ന് കാണിക്കും. വര്‍ഗീയ ശക്തികള്‍ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷ പരിരക്ഷക്ക് പ്രാധാന്യം നല്‍കും. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കും. നഗരമേഖലയില്‍ സിപിഎം സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുംയ നവ മാധ്യമങ്ങളില്‍ സിപിഎം വിരോധം വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്തും ചെയ്യാന്‍ മടിയില്ലാത്ത മാധ്യമ ശൃംഖല സിപിഎമ്മിനെതിരെ തിരിയുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ആശയ പ്രചാരണം ശക്തിയായി നവമാധ്യമങ്ങളില്‍ നടപ്പാക്കും.

നവമാധ്യമ കടന്നാക്രമണങ്ങള്‍ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ മേയറെയും മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും എല്ലാം കടന്നാക്രമിക്കുന്നു. ഐഎഎസുകാരിയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്ന ആക്രമണം അവര്‍ സ്ത്രീയായത് കൊണ്ടാണ്. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയായത് കൊണ്ട് ഔദ്യോഗികമായ പദവികളെ പോലും വിമര്‍ശിക്കുന്നു. ദിവ്യയെ ആക്രമിച്ചതിന് മുന്നില്‍ നിന്നത് മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അന്ധ വിശ്വാസവും സ്ത്രീ വിരുദ്ധതയും ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.

 



തെറ്റു തിരുത്തല്‍ സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഒരു തെറ്റും വച്ച് പൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലെ മുന്‍ഗണന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേമ പെന്‍ഷന്‍ അടക്കം കുടിശിക അടക്കം തീര്‍ക്കും. മുന്‍ഗണന തീരുമാനിക്കാനും അത് നടപ്പാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. ധനകാര്യ മാനേജ്‌മെന്റ് നല്ല നിലയിലാണ് കേരളത്തില്‍ നടക്കുന്നത്. പദ്ധതി നിര്‍വ്വഹണത്തിലടക്കം മുന്‍വര്‍ഷങ്ങളേക്കാള്‍ മെച്ചമുണ്ടായിട്ടുണ്ട്. വികസന മുരടിപ്പ് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപി ജയരാജന്‍ ബിജെപി ബന്ധ വിവാദത്തോട് ഉയര്‍ന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങള്‍ വിശദമായി അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിഷയം അടഞ്ഞ അധ്യായമായത് കൊണ്ടാണോയെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു. അടഞ്ഞ അധ്യയമാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്ന് പറയുമോ എന്ന് അദ്ദേഹം പ്രതികരിച്ചു. തിരുത്തേണ്ടവര്‍ ആരായാലും തിരുത്തും. ആരൊക്കെയാണോ തിരുത്തേണ്ടത് അവരൊക്കെ തിരുത്തും. അതില്‍ ഒരു പ്രത്യേക നേതാവിനെ എടുത്ത് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends