ബിഹാറിന്റെ മോഹം സ്വാഹ... മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന് ആകാംക്ഷ, എയിംസ് അടക്കം പ്രതീക്ഷയില്‍ കേരളം; ബിഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം

ഇന്ന് രാജ്യം ഏറെ പ്രതീക്ഷയോടെയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.
സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊര്‍ജ പരിവര്‍ത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്മെന്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ബിഹാറിന് പ്രത്യേക പദവിയിലെന്നുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലറിയിച്ചു. പ്രത്യേക പദവി നല്‍കാനാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വിശദീകരിച്ചു. 2012ല്‍ മന്ത്രിതല സമിതി നിര്‍ദ്ദേശം തള്ളിയതാണ്. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ജെഡിയു ആവശ്യത്തോട് മുഖം തിരിച്ചിരിക്കുന്നത്.
സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം ബജറ്റിനെ കുറിച്ച് രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
അതേസമയം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് യഥര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ലെന്ന് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു. വിലക്കയറ്റം ഇതുവരെ പിടിച്ചു നിര്‍ത്താന്‍ ആയിട്ടില്ല. മോദി എന്നാല്‍ വിലക്കയറ്റമാണെന്നും ധനമന്ത്രി വിലക്കയറ്റം കാണുന്നില്ലെന്നും ഗോഗോയി അഭിപ്രായപ്പെട്ടു.
ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് എന്നതാണ് പ്രധാന ചോദ്യം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. പിന്നാക്ക വിഭക്കാര്‍ക്കും, പ്രളയ ദുരിതം അനുഭവിക്കുന്നവരെയും പരിഗണിക്കണം ബജറ്റ് അവതരണം നടക്കട്ടെയെന്നും യാഥാര്‍ത്ഥ്യത്തില്‍ എന്ത് ചെയ്യും എന്നാണ് അറിയേണ്ടത് എന്നും ഖര്‍ഗെ എക്‌സില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























