Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഇ.പിയുടെ 'രക്ഷാപ്രവര്‍ത്തനം' രണ്ടുംകല്‍പിച്ച് ഗോവിന്ദന്‍...പിണറായി മൗനവ്രതത്തില്‍..

23 JULY 2024 11:12 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പരസ്യവിമര്‍ശനങ്ങളാണ് നടക്കുന്നതെങ്കില്‍ കണ്‍വീനര്‍ ചിറ്റപ്പനെതിരെ അടിയൊഴുക്ക് ശക്തമാണ്. മലവെള്ളപ്പാച്ചിലില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം കുത്തിയൊലിച്ച് പോകുന്നത് പോലെ ചിറ്റപ്പനും പോകാനുള്ള കാര്‍മേഘങ്ങള്‍ ഖനീഭവിച്ച് തുടങ്ങിയിട്ട് ഏറെ നാളായി. തെരഞ്ഞെടുപ്പിന് മുമ്പ് മൂടിക്കെട്ടിയ കാറും കോളും താമസിയാതെ ഇടിവെട്ടി ഇടിച്ചുകുത്തി പെയ്യുമെന്നാണ് നേതാക്കള്‍ രഹസ്യമായി നല്‍കുന്ന സൂചന. തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ ആകാംഷയുടെ മുള്‍മുനയിലാണ് രാഷ്ട്രീയ കേരളം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മുന്നണിയോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കും. രാഷ്ട്രീയ ശത്രുക്കളായ ബിജെപിയുമായി രഹസ്യബാന്ധവം നടത്തുകയും പാര്‍ട്ടി വിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്.

 

 

കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേദ്കറുമായി മകന്റെ ഫ്‌ളാറ്റില്‍ വെച്ച് താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ ഇപി വെളിപ്പെടുത്തിയത് വലിയ തിരിച്ചടിയാണെന്നാണ് സിപിഐ പറയുന്നത്. മുന്നണിയെ നയിക്കേണ്ടയാള്‍ തന്നെ മറുകണ്ടം ചാടാന്‍ തയ്യാറായെന്ന വാര്‍ത്തകളും വ്യാഖ്യാനങ്ങളും പരന്നു. ഇത് ജനവിശ്വാസം നഷ്ടപ്പെടുത്താനിടയാക്കിയെന്നും സിപിഐ വിലയിരുത്തുന്നു. കണ്‍വീനര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു.

ജയരാജന് ചില മോശം സംഘങ്ങളുടെ ഇടയില്‍ പെട്ടുപോയെന്നും അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളില്‍ മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് വോട്ട് ചെയ്തശേഷം മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ഇത് രണ്ടും വലിയ തിരിച്ചടിയായെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ചൂണ്ടിക്കാണിച്ചിരുന്നു. ജയരാജനും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായുള്ള ചങ്ങാത്ത മുതലാളിത്തം കോണ്‍ഗ്രസ് തുറന്നുകാട്ടിയിരുന്നു. അതിന് മറുപടി നല്‍കാന്‍ ജയരാജനോ, പ്രതികരിക്കാന്‍ പാര്‍ട്ടിയോ തയ്യാറായില്ല. ബന്ധം രാജീവ് ചന്ദ്രശേഖര്‍ നിഷേധിച്ചില്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അങ്ങനെ എല്ലാം കൊണ്ടും ഇപിക്ക് കണ്ടകശനിയാണ്. അത് കസേര തെറിപ്പിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ശേഷമാണ് പാര്‍ട്ടിയുമായി ഇപി കൊമ്പ്‌കോര്‍ക്കാന്‍ തുടങ്ങിയത്.

 

 

ഇപി വാ പോയ കോടാലിയാണെന്ന് പിണറായി വിജയന് നന്നായി അറിയാം. അതുകൊണ്ട് സീനിയറായ ഇപിയെ മറികടന്ന് ഗോവിന്ദന്‍ മാഷേ സംസ്ഥാന സെക്രട്ടറിയാക്കി. അതിന് പിന്നാലെ പൊളിറ്റ്ബ്യൂറോയിലെ ഒഴിവ് നികത്തുന്ന കാര്യത്തിലും ഇപിയെ പരിഗണിച്ചില്ല. അതോടെ ഇപി കണ്ണൂരിനുള്ള വണ്ടിപിടിച്ചു. കോടിയേരി അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചപ്പോള്‍ എ. വിജയരാഘവന് സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. മുന്നണി കണ്‍വീനറും അദ്ദേഹമായിരുന്നു. അങ്ങനെ കണ്‍വീനറുടെ കസേര ചിറ്റപ്പന് ലഭിച്ചു. അതില്‍ തൃപ്തനാകാതെയാണ് ഇപി കണ്ണൂരില്‍ തന്നെ തങ്ങിയത്. എന്നാല്‍ പിണറായിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും തിരികെയെത്തി. ആ സമയത്താണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം പി.ജയരാജന്‍ ഇപിക്കെതിരെ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ ഇ.പിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വൈദേഹം റിസോര്‍ട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരുന്നു. അങ്ങനെ നാല് വഴിക്കും ആക്രമണം ശക്തമായപ്പോള്‍ ചിറ്റപ്പന്‍ അനുസരണയുള്ള കുട്ടിയെ പോലെ എകെജി സെന്ററില്‍ മടങ്ങിയെത്തി.

 

 

എന്നാലും പഴയപോലെ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. എംവി ഗോവിന്ദന്‍ കാസര്‍കോട് നിന്ന് തെക്കോട്ടേക്ക് നടത്തിയ യാത്രയുടെ ഉദ്ഘാടനത്തില്‍ ഇപി പങ്കെടുത്തില്ല. യാത്ര തൃശൂരെത്തിയിട്ടും കണ്‍വീനറെ കണ്ടില്ല. പത്രക്കാര്‍ ചോദ്യം പതിവാക്കിയതോടെ ഗോവിന്ദന്‍മാഷ് കലിപ്പിലായി. ഇതിനിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് ഇപി പങ്കെടുക്കുകയും ചെയ്തു. ഇതേ ദല്ലാള്‍ വഴിയാണ് ഇപി ബിജെപിയിലേക്ക് പാലമിട്ടതെന്നാണ് ആക്ഷേപം. ശോഭാസുരേന്ദ്രനും അതിന് ചരട് വലിച്ചിരുന്നു. ഏതോ സിപിഎം നേതാവിന്റെ ഒറ്റ ഫോണ്‍കോളില്‍ ഇ.പി മറുകണ്ടം ചാടിയെന്നാണ് കരക്കമ്പി.

പാര്‍ട്ടിനിലപാടിന് വിരുദ്ധമായാണ് പിന്നീട് ഇപി പല കാര്യങ്ങളും വ്യക്തമാക്കിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും നിലപാടെടുത്തു. അതിനുള്ള തെളിവ് തന്റെ കയ്യിലില്ലെന്നാണ് ഇപി തിരിച്ചടിച്ചത്. തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎമ്മില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമായേ അരങ്ങേറുകയുള്ളൂ. മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം കണ്‍വീനറാണ് ഇ.പി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പിണറായി പലതവണ ഒപ്പം നിന്നിട്ടില്ല എന്ന പരിഭവവും ഇപിക്കുണ്ടെന്നാണ് അറിയുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായിരുന്ന ഇപിയെ ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിലും വലിയ ആരോപണം നേരിട്ട തോമസ് ചാണ്ടിയെ പുറത്താക്കാന്‍ തയ്യാറായില്ല. ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെയാണ് ചാണ്ടി കസേര ഒഴിഞ്ഞത്. എന്നാല്‍ ഇപിയെ പെട്ടെന്ന് മാറ്റി. പിന്നാട് അന്വേഷണം കഴിഞ്ഞ് ഏതാണ്ട് ഒന്നര കൊല്ലത്തിന് ശേഷമാണ് മന്ത്രിസഭയില്‍ മടങ്ങിവന്നത്. ഇത്തവണ എന്തായാലും പിണറായി ഇപിക്കൊപ്പം നില്‍ക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് കണ്‍വീനര്‍ ഇനി ആരാകും എന്നതാണ് പ്രധാന ചോദ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (4 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (8 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends