കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിൽ; അന്വേഷണത്തിനിടയിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി

കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അന്വേഷണത്തിനിടയിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി . ഇക്കാര്യം സ്ഥിരീകരിച്ചത്, ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയാണ്. കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാൽ മൃതദേഹം ഇവരുടേതല്ല. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയിരിക്കുന്നത്.
അതേസമയം ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും.
https://www.facebook.com/Malayalivartha

























